റോഡിലെ കുഴിയിൽ നിന്ന് മണ്ണുനീക്കം ചെയ്ത് പാമ്പ്; ഇതൊരു അപൂർവകാഴ്ച തന്നെ!
Mail This Article
പാമ്പുകൾ മരത്തിൽ ചാടികയറുന്നതും പത്തിവിടർത്തി നിൽക്കുന്നതുമെല്ലാം നാം കണ്ടിട്ടുണ്ടാകും. എന്നാൽ റോഡിൽ കുഴിതോണ്ടുന്നത് കണ്ടിട്ടുണ്ടോ? അത്തരത്തിലുള്ള ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. വിഷപാമ്പുകൾ കൂടുതൽ കാണപ്പെടുന്ന വൻകരയായ ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡ് സൺഷൈൻ കോസ്റ്റിൽ നിന്നുള്ള ദൃശ്യമാണത്.
ടാർ റോഡിന്റെ ഒരു വശത്തെ കുഴിയിൽ തലയിട്ട് മണ്ണുനീക്കം ചെയ്യുകയാണ് പാമ്പ്. വളരെ വേഗത്തിലാണ് അകത്തെ മണ്ണ് വാരി പുറത്തേക്ക് ഇടുന്നത്. തവള, എലി, ആമ എന്നിവർ ഉപേക്ഷിച്ച മാളകൾ ഇതുപോലുള്ള പാമ്പുകൾ കണ്ടെത്തുകയും അവയ്ക്ക് കഴിയാവുന്ന രീതിയിൽ ആ കുഴിയെ മാറ്റുകയും ചെയ്യും. പിന്നീട് പാമ്പുകൾ സുരക്ഷിതമായി അവിടെയാണ് താമസിക്കുന്നത്.
സൗത്ത് ഈസ്റ്റ് ക്വീൻസ്‌ലൻഡിലെ പാമ്പ് പിടിത്തക്കാരുടെ ഇൻസ്റ്റഗ്രാം പേജാണ് വിഡിയോ പുറത്തുവിട്ടത്. ആദ്യമായാണ് തങ്ങൾ പാമ്പ് കുഴി ഒരുക്കുന്നത് കാണുന്നതെന്നും അത് ഈസ്റ്റേൺ ബ്രൗൺ പാമ്പാണെന്നും ചിലർ കുറിച്ചു. വടക്കേ അമേരിക്കൻ ബുൾസ്നേക്കുകൾ മുട്ടയിടുന്നതിനായി സമാനമായ രീതിയിൽ കുഴിയൊരുക്കാറുണ്ടെന്ന് മറ്റൊരാൾ കുറിച്ചു.