ADVERTISEMENT

യൂറോപ്പിലെ ഏറ്റവും വലിയ സിംഹങ്ങളുടെ പ്രജനനകേന്ദ്രമായ ടൈഗൻ സഫാരി പാർക്കിൽ, സൂക്ഷിപ്പുകാരിയെ സിംഹങ്ങൾ ആക്രമിച്ചുകൊലപ്പെടുത്തി. ചീഫ് സൂ കീപ്പർ ലിയോകാഡിയ പെരെവലോവയെയാണ് മൂന്നുസിംഹങ്ങൾ കടിച്ചുകൊന്നത്. കൂട് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. 17 വർഷമായി ഇവർ പാർക്കിൽ ജോലി ചെയ്തുവരികയായിരുന്നു.

കൂട് വൃത്തിയാക്കുമ്പോൾ സിംഹങ്ങൾ നിന്നിരുന്ന ഭാഗത്തെ വാതിൽ അടയ്ക്കാത്തതാണ് അപകടത്തിന് കാരണമായതെന്ന് പറയപ്പെടുന്നു. എന്നാൽ ഇത് എങ്ങനെ സംഭവിച്ചുവെന്നതിൽ വ്യക്തതയില്ല. സംഭവത്തിൽ ക്രിമിനൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

റഷ്യയുടെ കീഴിലുള്ള ക്രിമിയൻ ഉപദ്വീപിലാണ് പാർക്ക് സ്ഥിതി ചെയ്യുന്നത്. ഇത് 2014വരെ യുക്രെയ്ന്റെ ഭാഗമായിരുന്നു. നിലവിൽ 80 സിംഹങ്ങളും അമ്പതിലധികം കടുവകളും ഇവിടെയുണ്ട്.

English Summary:

Lion Keeper Mauled to Death in Horror Attack at Europe's Largest Breeding Center

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com