ADVERTISEMENT

വിവിധ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പടക്കം പൊട്ടിക്കുന്നതിലൂടെ രാജ്യത്ത് നൂറിലധികം മൃഗങ്ങൾ കൊല്ലപ്പെടുന്നതായി ബ്ലൂ ക്രോസ് ഇന്ത്യ. വളർത്തുമൃഗങ്ങളെ ഈ സമയങ്ങളിൽ വീടിനകത്ത് സുരക്ഷിതരാക്കണമെന്ന് സംഘടനാ വക്താവ് ചിന്നി കൃഷ്ണ പറഞ്ഞു. പരിയേറും പെരുമാൾ ചിത്രത്തിൽ പ്രധാന കഥാപാത്രത്തിലെത്തിയ ‘കറുപ്പി’ എന്ന പെൺപട്ടി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് പ്രതികരണം.

തിരുനെൽവേലിയിലെ പുളിയങ്കുളത്ത് ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിച്ചിരുന്നു. ശബ്ദം കേട്ട് പേടിച്ചോടിയ കറുപ്പി വാഹനമിടിച്ച് മരിക്കുകയായിരുന്നു. ചിപ്പിപ്പാറ ഇനത്തിൽപ്പെട്ട നായകളോട് സാമ്യം തോന്നിക്കുന്ന രൂപമാണെങ്കിലും കറുപ്പി യഥാർഥ ബ്രീഡ് അല്ല.

കറുപ്പി (Photo: X/ @saloon_kada )
കറുപ്പി (Photo: X/ @saloon_kada )

ജാതിരാഷ്ട്രീയം പ്രമേയമാക്കി മാരി സെൽവരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ നായകൻ കതിറിന്റെ അരുമയായിട്ടാണ് കറുപ്പി സിനിമയിൽ എത്തുന്നത്. സിനിമയിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച വിജയമുത്തു എന്നയാളാണ് കറുപ്പിയുടെ യഥാർഥ ഉടമ. സ്നേഹത്തിന്റെ പ്രതീകമായ കറുപ്പിയുടെ പ്രത്യേക പോസ്റ്റർവരെ അണിയറക്കാർ പുറത്തിറക്കിയിരുന്നു. സിനിമയിലും നായ കൊല്ലപ്പെടുന്നുണ്ട്.

വെറ്ററിനറി വിദഗ്ധർ വളർത്തുമൃഗങ്ങളുടെ ഉടമസ്ഥരോട് അത്തരം ആഘാതങ്ങളിൽ നിന്ന് അവരുടെ മൃഗങ്ങളെ സംരക്ഷിക്കുന്നതിന് മുൻകരുതലുകൾ എടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ദീപാവലി പോലുള്ള ഉത്സവങ്ങളിൽ വളർത്തുമൃഗങ്ങൾക്ക് ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യം ഹ്യൂമൻ സൊസൈറ്റി ഇന്റർനാഷണൽ/ഇന്ത്യയിലെ ഡോ. പിയൂഷ് പട്ടേൽ ഊന്നിപ്പറയുന്നു, കാരണം 

പടക്കങ്ങളുടെ ശബ്ദം മൃഗങ്ങളിൽ ഉത്കണ്ഠ, ദിശാബോധം നഷ്ടപ്പെടൽ, ശാരീരിക അസ്വസ്ഥതകൾ എന്നിവയ്ക്ക് കാരണമാകും. പലപ്പോഴും പരിഭ്രാന്തരാകുന്ന ഇവർ ഓടിരക്ഷപ്പെടുകയോ അക്രമാസക്തരാവുകയോ ചെയ്യുമെന്ന് വെറ്ററിനറി വിദഗ്ധൻ ഡോ. പീയുഷ് പട്ടേൽ പറഞ്ഞു. ഉച്ചത്തിലുള്ള പടക്കം പൊട്ടുന്നത് മൂലം നായ്ക്കൾക്ക് കാഴ്ച നഷ്ടപ്പെടുന്ന സംഭവങ്ങളുമുണ്ട്. ഇതിനെ ഓപ്റ്റിക് അമൗറോസിസ് എന്ന് വിളിക്കുന്നു. ഉത്സവകാലത്ത് വളർത്തുമൃഗങ്ങൾക്ക് ശാന്തവും സുരക്ഷിതവുമായ ഇടം നൽകണമെന്ന് വെറ്ററിനറി ഡോക്ടർമാർ നിർദേശിക്കുന്നു.

English Summary:

Karuppi from "Pariyerum Perumal" Killed by Firecrackers: Blue Cross Sounds Alarm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com