ADVERTISEMENT

നീലക്കുറിഞ്ഞി പൂവിടുന്നത് കാണാൻ ഇനി 6 വർഷം കൂടി കാത്തിരിക്കണം. ഇപ്പോൾ മൂന്നാറിൽ വന്നാൽ കൽക്കുറിഞ്ഞി പൂവിട്ടു നിൽക്കുന്നതു കാണാം. 8 വർഷത്തിലൊരിക്കലാണ് കൽക്കുറിഞ്ഞി പൂക്കുന്നത്.

നീലക്കുറിഞ്ഞി വിഭാഗത്തിൽപെട്ട കൽക്കുറിഞ്ഞിയുടെ ശാസ്ത്രനാമം ‘സ്ട്രോബിലാന്തസ് ഫോലോസ്’ എന്നാണ്. ഇരവികുളം ദേശീയോദ്യാനത്തിലെ രാജമല, കന്നിമല എന്നിവിടങ്ങളിലും പഴയ മൂന്നാർ ഹെഡ് വർക്സ് ഡാം മുതൽ പള്ളിവാസൽ വരെയുള്ള ദേശീയ പാതയോരത്തുമാണു കൽക്കുറിഞ്ഞി പൂത്തുനിൽക്കുന്നത്. ചോലവന മേഖലകളിലാണു കൽക്കുറിഞ്ഞി വളരുന്നത്.

മൂന്നാറിൽ 12 വർഷത്തിലൊരിക്കൽ പൂക്കുന്നത് ‘സ്ട്രോബിലാന്തസ് കുന്തിയാനസ്’ എന്ന ഇനം നീലക്കുറിഞ്ഞിയാണ്. 2030 ൽ ആണ് അടുത്ത സീസൺ. വർഷംതോറും പൂക്കുന്നതു മുതൽ 20 വർഷത്തിൽ ഒരിക്കൽ പൂക്കുന്നതുവരെ 47 ഇനം നീലക്കുറിഞ്ഞികളാണു മൂന്നാർ മേഖലയിലുള്ളത്.

English Summary:

Don't Miss It! Kalkurinji Blooms Now in Munnar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com