ADVERTISEMENT

ഭൂമിയിൽ ഛിന്നഗ്രഹങ്ങളും ഉൽക്കകളും വിവിധ കാലങ്ങളിൽ പതിച്ചിട്ടുണ്ട്. 6.6 കോടി വർഷം മുൻപ് ഒരു ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചത് ദിനോസറുകളുടെ മരണത്തിനിടയാക്കി. ക്രെറ്റേഷ്യസ് കാലഘട്ടത്തിൽ സംഭവിച്ച വളരെ പ്രശസ്തമായ ഒരു ഛിന്നഗ്രഹ പതനമായിരുന്നു ഇത്. എന്നാൽ ഇതിനും മുൻപ്, വർത്തമാനകാലത്തു നിന്ന് 326 കോടി വർഷം മുൻപ് ഒരു വമ്പൻ ഉൽക്ക ഭൂമുഖത്തു പതിച്ചിരുന്നു. വ്യാപകമായ നാശനഷ്ടങ്ങൾക്ക് ഈ ഉൽക്ക വഴിയൊരുക്കി. എന്നാൽ ഇതിനപ്പുറം ഭൂമിയിൽ ജൈവികമായ പല മാറ്റങ്ങൾക്കും ഇതു തുടക്കമിട്ടു.

അക്കാലത്തെ ബാക്ടീരിയകൾ, ആർക്കിയ തുടങ്ങിയ ഏകകോശജീവികൾക്ക് വളരാനുള്ള സാഹചര്യമൊരുക്കിയ ഒരു വളബോംബായിരുന്നു ഇതെന്ന് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നു. ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയ പോഷണങ്ങൾ വലിയ രീതിയിൽ ലഭ്യമാക്കാൻ ഇതു വഴിയൊരുക്കി. വടക്കുകിഴക്കൻ ദക്ഷിണാഫ്രിക്കയിലെ ബാർബർട്ടോൺ ഗ്രീൻസ്‌റ്റോൺ ബെൽറ്റ് എന്ന മേഖലയിൽ നിന്നുള്ള തെളിവുകൾ ശേഖരിച്ചാണ് ശാസ്ത്രജ്ഞർ ഈ ഉൽക്കാപതനത്തെക്കുറിച്ച് മനസ്സിലാക്കിയത്.

(Photo: MMGenerative AI Assist)
(Photo: MMGenerative AI Assist)

പ്രൊസീഡിങ്‌സ് ഓഫ് ദ നാഷനൽ അക്കാദമി ഓഫ് സയൻസസ് എന്ന ജേണലിലാണ് ഇതു സംബന്ധിച്ച ലേഖനം പ്രത്യക്ഷപ്പെട്ടത്. ഹാർവഡ് സർവകലാശാലയിലെ ജിയോളജിസ്റ്റായ നഡ്ജ ഡ്രാബോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. പാലിയോ ആർക്കിയൻ യുഗം എന്നറിയപ്പെടുന്ന കാലഘട്ടത്തിലാണ് ഈ സംഭവം നടന്നത്. അക്കാലത്ത് ഉൽക്കാപതനങ്ങൾ ഇടതടവില്ലാതെ ഭൂമിയിൽ സംഭവിച്ചിരുന്നു.

അക്കാലത്തു ഭൂമിയിൽ ജലസാന്നിധ്യം വളരെ കൂടുതൽ ആയിരുന്നത്രേ. ഈ വമ്പൻ ഉൽക്ക പതിച്ചതും സമുദ്രത്തിലാണ്. ഇതിന്റെ പതനം മൂലമുണ്ടായ ഉയർന്ന താപനിലയിൽ സമുദ്രങ്ങൾ ചൂടായി നീരാവി ഉയർന്നുപൊങ്ങി. ഭൂമി മുഴുവൻ ഭീമാകാരമായ സുനാമികൾ അലയടിക്കുകയും ചെയ്തു.

English Summary:

Asteroid Apocalypse: Ancient Impact "Fertilized" Earth for Life as We Know It

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com