ADVERTISEMENT

ഈജിപ്തിലെ പ്രശസ്തമായ ഗിസ പിരമിഡിനു മുകളിലൂടെ സഞ്ചരിക്കുന്ന നായയുടെ ചിത്രം ദിവസങ്ങൾക്കു മുൻപാണ് സമൂഹമാധ്യമങ്ങളിൽ എത്തിയത്. ഞൊടിയിടയിൽ ഈ ചിത്രങ്ങളും നായയും അനേകം പേരുടെ ശ്രദ്ധ നേടി. അപ്പോളോ എന്നാണ് ഈ നായയുടെ പേര്. അമേരിക്കൻ പാരഗ്ലൈഡറായ അലക്സ് ലാങ്ങായിരുന്നു ഈ ചിത്രം പകർത്തിയത്.

പിരമിഡിനടുത്തു റോന്ത് ചുറ്റുന്ന നായകളും അപ്പോളോയുടെ പ്രശസ്തമായെന്നു നാട്ടുകാർ പറയുന്നു. ധാരാളം പേരാണ് ഈ നായകളെ കാണാനായി ഇവിടെ എത്തുന്നത്. ഇതു കാരണം തദ്ദേശീയ കച്ചവടക്കാരുടെ വരുമാനവും വർധിക്കുന്നുണ്ട്.

(Photo:X/@Sara018222)
(Photo:X/@Sara018222)

ചില പ്രമുഖ സെലിബ്രിറ്റികൾ അപ്പോളോയ്ക്കൊപ്പം തങ്ങളുടെ നായ്ക്കളെ നിർത്തി ചിത്രമെടുക്കാൻ താൽപര്യപ്പെടുന്നുണ്ടെന്നാണ് പിരമിഡ് സംരക്ഷണ ജീവനക്കാരുടെ അഭിപ്രായം. 3 വയസ്സ് പ്രായമുള്ള നായയാണ് അപ്പോളോ. ബലാഡി എന്ന വിഭാഗത്തിൽപ്പെട്ട ഈ നായ എട്ടു നായ്ക്കളടങ്ങിയ ഒരു സംഘത്തോടൊപ്പമാണ് ജീവിക്കുന്നത്.

ലോകമെമ്പാടുമുള്ള ചരിത്ര കുതുകികളുടെയും പുരാവസ്തു ഗവേഷകരുടെയും പ്രിയപ്പെട്ട രാജ്യമാണ് ഈജിപ്ത്. ലോകത്തെ അമ്പരപ്പിച്ച പിരമിഡുകൾ തലയുയർത്തി നിൽക്കുന്ന രാജ്യം. പിരമിഡുകളിൽ ഏറ്റവും പ്രശസ്തമായ ഒന്നാണു ഗിസയിലേത്. ഗ്രേറ്റ് പിരമിഡ് ഓഫ് ഗിസ എന്ന് ഇതറിയപ്പെടുന്നു. പൗരാണിക ഈജിപ്തിൽ നിർമിച്ചവയിൽ വച്ച് ഏറ്റവും വലുപ്പമുള്ള പിരമിഡാണ് ഗിസയിലേത്. പുരാതന കാലത്തെ ഏഴ് അത്ഭുതങ്ങളിൽ ഇന്നും നില നിൽക്കുന്ന ഒരേയൊരു അത്ഭുതവും ഈ പിരമിഡാണ്.

എന്നാൽ ഗിസ പിരമിഡിനെക്കുറിച്ച് ഒട്ടേറെ ദുരൂഹതകളുണ്ട്. ഇതിലൊന്നാണ് രഹസ്യ അറകൾ. ഇവ അറകൾ തന്നെയോ എന്ന് ഉറപ്പിക്കാൻ ഇപ്പോൾ ആയിട്ടില്ല. 

പിരമിഡിനുള്ളിലെ പൊത്തുകളോ പൊള്ളയായ ഭാഗമോ ആണ്. 1960 മുതൽ തന്നെ ഗിസ പിരമിഡിലെ ഘടനകൾ പരിശോധിക്കാനും വിലയിരുത്താനും ശാസ്ത്രജ്ഞർ വിവിധ ശാസ്ത്ര സാങ്കേതിക വിദ്യകൾ ഉപയോഗിച്ചിരുന്നു. 2016–17 കാലഘട്ടത്തിൽ നടത്തിയ സ്കാൻ പിരമിഡ്  എന്ന സർവേയാണ് ഇതിനുള്ളിൽ വലിയ ഒരു പൊള്ളയായ ഭാഗമുണ്ടെന്നു കണ്ടെത്തിയത്. ഈ ഗവേഷണഫലം നേച്ചർ എന്ന ജേണലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ആ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ ഒരു ചരിത്ര കണ്ടെത്തലായിട്ടാണു ഇതു കണക്കാക്കപ്പെടുന്നത്.

എന്താകാം ഈ ശൂന്യമായ പൊള്ളസ്ഥലം എന്നതു സംബന്ധിച്ച് ഇപ്പോൾ തന്നെ വിവിധ വാദങ്ങളുണ്ട്. ചക്രവർത്തിയുടെ കല്ലറ ഇവിടെയാകാം എന്നതാണ് ശാസ്ത്രജ്ഞരെ ഏറ്റവും കുടുതൽ ആഹ്ളാദിപ്പിച്ചേക്കാവുന്ന വാദം. എന്നാൽ ചിലപ്പോൾ ഇതു വെറുതെ ഘടനാപരമായ ഒരു ശൂന്യത മാത്രമാകാനും മതി. ഇതിനു സമീപത്തായി തന്നെ ശൂന്യമായ ഒരു ചെറിയ പൊള്ളഭാഗവുമുണ്ടെന്നു നേരത്തെ കണ്ടെത്തിയിരുന്നു. 

English Summary:

Dog on a Pyramid? Meet Apollo, the Canine King of Giza!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com