ദേ, ഈ വഴി പുറത്തേക്ക്! സിംഗപ്പൂർ വിമാനത്താവളത്തിൽ കുരങ്ങൻ, വഴികാട്ടി ജീവനക്കാരി
Mail This Article
പ്രകൃതിയോട് ഇണങ്ങിയ രീതിയിൽ നിർമിച്ച വിമാനത്താവളമാണ് സിംഗപ്പൂരിലെ ചാംഗി വിമാനത്താവളം. പച്ചപ്പ് നിറഞ്ഞ ഈ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം ഒരു കുരങ്ങ് എത്തിയിരുന്നു. യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്ന തരത്തിൽ വിലസിയ കുരങ്ങനെ പുറത്താക്കാനായി ജീവനക്കാരി നടത്തുന്ന ശ്രമങ്ങൾ നിമിഷനേരം കൊണ്ട് സോഷ്യൽമീഡിയ കീഴടക്കുകയായിരുന്നു.
കുരങ്ങന് ടെർമിനലിൽ നിന്ന് പുറത്തേക്ക് പോകാനുള്ള വഴി യുവതി കാണിച്ചുകൊടുക്കുന്നുണ്ട്. ഭയമൊന്നുമില്ലാതെ ശാന്തമായാണ് അവർ കുരങ്ങനോട് സംസാരിക്കുന്നത്. യുവതിയെ അനുഗമിച്ച് നടന്നുവെങ്കിലും ഇടയ്ക്ക് കുരങ്ങൻ നിന്നു. പിന്നീട് വീണ്ടും യുവതി സൗമ്യമായി തന്നെ വഴികാട്ടുന്നത് വിഡിയോയിൽ കാണാം. കോടിക്കണക്കിന് ആളുകളാണ് രസകരമായ വിഡിയോ കണ്ടത്.
യാത്രക്കാരെ പരിഭ്രാന്തിയിലാക്കാതെ എയർപോർട്ട് വനിത ഉദ്യോഗസ്ഥ ശാന്തമായി കുരങ്ങനെ കൈകാര്യം ചെയ്തത് നിരവധിപ്പേർ പ്രശംസിച്ചു. ഇടയ്ക്ക് ഒരു രാജ്യാന്തര യാത്ര നടത്തണമെന്ന് ആഗ്രഹിച്ചുവന്ന കുരങ്ങനെ നിരാശപ്പെടുത്തിയത് ശരിയായില്ലെന്നും ചിലർ രസകരമായി കുറിച്ചു.