നായയെ തിന്നതോടെ വയർ വീർത്തു; പ്രളയജലത്തിൽ ശാന്തമായി ഒഴുകി കൂറ്റൻ പാമ്പ്
Mail This Article
മൺസൂൺ മഴയെത്തുടർന്ന് തെക്കൻ തായ്‌ലൻഡിലും മലേഷ്യയിലും പ്രളയമാണ്. തായ്‌ലൻഡ് ദുരന്തനിവാര വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം 25 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 3 ലക്ഷത്തിലധികം ജനങ്ങൾ ദുരിതത്തിലുമാണ്. മലേഷ്യയിൽ 6 പേർക്ക് ജീവൻ നഷ്ടമായി. കഴുത്തറ്റം വെള്ളത്തിൽ സാധനങ്ങളുമായി നീങ്ങുന്ന നിരവധി ആളുകളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ പ്രചരിക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ തായ്‌ലൻഡിൽ ഒരു ഭീമൻ പെരുമ്പാമ്പ് വെള്ളത്തിൽ പോകുന്ന വിഡിയോയും വൈറലാണ്.
വയർ വീർത്ത പെരുമ്പാമ്പ് വെള്ളത്തിൽ പതിയെ ഒഴുകുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഒരു നായയെ വിഴുങ്ങിയ ക്ഷീണത്തിൽ പതുക്കെയാണ് പാമ്പ് നീങ്ങുന്നത്. ദൃശ്യത്തിൽ റെറ്റിക്കുലേറ്റഡ് പൈത്തൺ ആണെന്ന് വിഡിയോ കണ്ടവർ പറയുന്നു.
അപ്രതീക്ഷിത പ്രളയം മലേഷ്യയുടെയും തായ്‌ലൻഡിന്റെയും ടൂറിസം മേഖലയെ കാര്യമായി ബാധിച്ചുണ്ട്. മലേഷ്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ കെലാന്താനിലും തെരെങ്കാനുവിലും വീടുകളും റോഡുകളും തകർന്നു. തായ്‌ലൻഡിലെ പട്ടാനി, നരാതിവത്, സോങ്ഖ്‌ല, യാലാ എന്നീ പ്രവിശ്യങ്ങളാണ് ഏറ്റവും ദുരിതമനുഭവിച്ചത്. ഈ പ്രദേശങ്ങളിലെ ദുരിതാശ്വാസത്തിനായ സർക്കാൻ വൻ തുക നീക്കിയിട്ടുണ്ട്.