കൊടുംക്രൂരത! കാലുകൾ മടക്കികെട്ടി, ഒട്ടകത്തെ ബൈക്കിൽ കയറ്റി യുവാക്കളുടെ യാത്ര
Mail This Article
×
നായയെയും പൂച്ചയെയും വാഹനങ്ങളിൽ കൊണ്ടുപോകുന്നത് കണ്ടിട്ടുണ്ട്. എന്നാൽ ഒട്ടകത്തെ കൊണ്ടുപോകുന്നത് കണ്ടിട്ടുണ്ടോ? കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ ഏറെ പ്രചരിച്ചത് തിരക്കുള്ള റോഡിൽ ഒട്ടകവുമായി ബൈക്കിൽ പോകുന്ന യുവാക്കളുടെ വിഡിയോ ആണ്. രണ്ടുപേരുടെ ഇടയിലായി ഒട്ടകത്തെ ഇരുത്തിയാണ് യാത്ര. കാലുകളും തലയും കയർ കൊണ്ട് കെട്ടിയിട്ടുണ്ട്.
400-500 കിലോ ഭാരമുള്ള ഒട്ടകത്തെ ബൈക്കിൽ കൊണ്ടുപോകുന്നത് യാത്രക്കാർക്കും മൃഗത്തിനും അപകടമാണെന്നും ഇവർക്കെതിരെ നടപടി വേണമെന്നും മൃഗസ്നേഹികൾ ആവശ്യപ്പെട്ടു. മരുഭൂമിയിൽ വളരേണ്ട ഒട്ടകത്തെ ബൈക്ക് യാത്രികനാക്കി മാറ്റിയതിൽ യുവാക്കൾക്കെതിര വിമർശനമുണ്ട്. നിമിഷനേരം കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് വിഡിയോ കണ്ടത്.
English Summary:
Camel on a Bike? Viral Video Sparks Animal Cruelty Outrage
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.