തലയ്ക്കു മുകളിൽ പറന്ന ഡ്രോണിനെ ചാടിക്കടിച്ച് മുതല; വായിൽവച്ച് പൊട്ടിത്തെറിച്ചു !
Mail This Article
തലയ്ക്കു മുകളിൽ പറന്ന ഡ്രോണിനെ ചാടിക്കടിച്ചെടുക്കുന്ന മുതലയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വായിലുണ്ടായിരുന്ന ഡ്രോണിനെ കടിച്ചു തിന്നുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിക്കുകയും ചെയ്തു. കണ്ടുനിന്നവർ പരിഭ്രാന്തരായെങ്കിലും മുതല വീണ്ടും കടിച്ചുതിന്നാൻ ശ്രമിക്കുകയായിരുന്നു.
ജലാശയത്തിൽ കിടക്കുകയായിരുന്ന മുതലയുടെ തലയ്ക്ക് തൊട്ടരികിലായിരുന്നു ഡ്രോൺ. പെട്ടെന്ന് മുതല ഇത് ചാടിപിടിക്കുകയും വെള്ളത്തിനകത്തേക്ക് പോവുകയും ചെയ്തു. പിന്നീട് വീണ്ടും പുറത്തുവന്ന് തലയുയർത്തി ഡ്രോൺ കടിച്ചുതിന്നാൻ ശ്രമിച്ചു. എന്നാൽ ഡ്രോണിന്റെ ലിഥിയം അയൺ ബാറ്ററി പൊട്ടിത്തെറിക്കുകയും വലിയ പുക വായിൽ നിന്ന് ഉയരുകയും ചെയ്തു. ഈ നിമിഷം മുതല വീണ്ടും വെള്ളത്തിൽ മുങ്ങി. പിന്നീട് പൊങ്ങിവന്ന് ഡ്രോൺ കടിക്കാൻ തുടങ്ങി. ഈ സമയത്തും വായിൽനിന്നും പുക ഉയരുന്നുണ്ടായിരുന്നു.
‘ജോർജ്, അത് കഴിക്കരുത്’ എന്ന് ഒരു യുവതി വിളിച്ചു പറയുന്നുണ്ടായിരുന്നു. ദൃക്സാക്ഷികളെല്ലാവരും മുതലയെ പിന്തിരിപ്പിക്കാനായി ബഹളം വയ്ക്കുന്നുണ്ടായിരുന്നു.