ADVERTISEMENT

ഡൽഹിയിലെ പെറ്റ് ഫെഡ് ഇന്ത്യ പരിപാടിയിൽ താരമായി കൊക്കേഷ്യൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട നായ. ഉത്തർപ്രദേശ് ബുലന്ദ്ഷഹർ സ്വദേശിയായ വിനായക് പ്രതാപിന്റെ തോർ എന്ന നായയാണ് ആളുകളെ അമ്പരപ്പിച്ചത്. കുറഞ്ഞത് എട്ട് ലക്ഷം രൂപയെങ്കിലും വില വരുന്ന ഈ നായയെ പരിപാലിക്കാൻ മാസം അറുപതിനായിരത്തിലധികം രൂപ വേണ്ടിവരും.

അമേരിക്കയിലുള്ള സഹോദരനാണ് വിനായകന് തോറിനെ സമ്മാനിച്ചത്. ഒപ്പം ഒരു പെൺ നായയെയും നൽകിയിരുന്നു. 72 കിലോ ഭാരവും 75 സെന്റിമീറ്റർ ഉയരവുമുള്ള നായയെ കാണാൻ ഭീകരനെന്ന് തോന്നുമെങ്കിലും മനുഷ്യനുമായി എളുപ്പത്തിൽ ചങ്ങാത്തത്തിലാവും. ചിക്കനും ഡോഗ് ഫുഡും ദിവസം മൂന്നുനേരം നൽകുമെന്ന് വിനായക് സിങ് പറഞ്ഞു. 250 ഗ്രാം ചിക്കന്‍ തോറിന് നിർബന്ധമാണ്. 

ശൈത്യരാജ്യങ്ങളില്‍ നിന്നുള്ള ഇനമായതുകൊണ്ട് ഇന്ത്യയിലെ ചൂട് താങ്ങാൻ ഇവർക്ക് കഴിയില്ല. അതിനാൽ തന്നെ വേനൽക്കാലത്ത് എയർ കണ്ടീഷണറും കൂളറും തോറിന് ഒരുക്കാറുണ്ട്. കൂടാതെ തണുത്ത വെള്ളം കുടിക്കാൻ നൽകുകയും ദിവസം മൂന്നുതവണ കുളിപ്പിക്കുകയും ചെയ്യും. ശൈത്യകാലത്ത് തോറിന് പ്രത്യേക ക്രമീകരണങ്ങളൊന്നും ആവശ്യമില്ല. കുളിപ്പിക്കാൻ പ്രത്യേക ഷാംപൂ, മരുന്നുകൾ, മറ്റ് ആവശ്യങ്ങളെല്ലാം കണക്കുകൂട്ടിയാൽ 50,000–60,000 രൂപവരെ ചെലവ് വരുമെന്ന് വിനായക് പറയുന്നു.

English Summary:

Thor the Caucasian Shepherd: Delhi's Most Expensive Dog Steals the Show at Pet Fed India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com