‘ഇനി കുറച്ചുനേരം ഞാൻ പറത്താം’: കോവിഡ് കാലത്ത് പട്ടം പറത്തിയ കുരങ്ങൻ വീണ്ടും വൈറൽ
Mail This Article
×
വൈറലാകുമെന്ന് കരുതി ചെയ്യുന്ന പല വിഡിയോകളും ശ്രദ്ധിക്കാതെ പോവുകയും വർഷങ്ങള്‍ക്ക് ശേഷം കുത്തിപൊക്കി വൈറലാക്കുന്നത് ഇപ്പോൾ ട്രെൻഡ് ആണ്. ലോക്ഡൗൺ സമയം ‘ക്ലുക്ലോസ് പൊടി’ വിഡിയോ ചെയ്ത കുട്ടി ഇപ്പോൾ ശ്രദ്ധിക്കപ്പെട്ടത് നാം കണ്ടതാണ്. ഇതുപോലെ കോവിഡ്കാലത്ത് പട്ടംപറത്തിയ കുരങ്ങന്റെ വിഡിയോയും വീണ്ടും സോഷ്യൽമിഡിയയിൽ സജീവമാവുകയാണ്.
ആളുകൾ വീടുകളിൽ തന്നെ ഇരിപ്പായതോടെ പട്ടംപറത്തൽ പോലുള്ള പഴയ വിനോദങ്ങളിലേക്ക് ആളുകൾ മാറിയിരുന്നു. ഉത്തർപ്രദേശിലെ വാരണസിയിൽ യുവാക്കള്‍ പട്ടം പറത്തുന്നതിനിടെ ടെറസിലുണ്ടായിരുന്ന കുരങ്ങൻ നൂൽ പൊട്ടിച്ച് തന്റെ കൈവശം വയ്ക്കുകയായിരുന്നു. പിന്നീട് പട്ടത്തെ നിയന്ത്രിച്ചത് കുരങ്ങനായിരുന്നു. താഴെനിന്നും ആളുകൾ ബഹളം ഉണ്ടാക്കിയെങ്കിലും കുരങ്ങൻ പട്ടംപറത്തല്‍ തുടർന്നുകൊണ്ടേയിരുന്നു.
English Summary:
Resurrected Viral Videos: The Unexpected Trend Taking Over Social Media
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.