5000 പേർക്ക് തൊഴിൽ നഷ്ടപ്പെടും; ബോഷ് കമ്പനിയിൽ വൻ പിരിച്ചുവിടൽ
Mail This Article
×
ബര്‍ലിന്‍ ∙ ആഗോള കാർ വ്യവസായത്തിലെ പ്രതിസന്ധിയി കാരണം, ജർമൻ ഓട്ടോമോട്ടീവ് ഭീമൻ ബോഷ് കമ്പനി 5000-ലധികം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. കമ്പനിയുടെ ജർമൻ ഡിവിഷനിൽ മാത്രം ഏകദേശം 3800 പേർക്ക് തൊഴിൽ നഷ്ടപ്പെടും. ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ ബോഷ് യൂണിറ്റുകളിലും പിരിച്ചുവിടൽ നടപടികൾ ഊർജിതമാകുന്നതായി സൂചനകൾ.
രാജ്യന്തര മത്സരക്ഷമത നിലനിർത്തുന്നതിനും ചെലവുകൾ കുറയ്ക്കുന്നതിനുമായി ഈ തീരുമാനം എടുത്തതെന്ന് ബോഷ് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ 1500 ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം ബോഷ് പ്രഖ്യാപിച്ചിരുന്നു. ഈ പിരിച്ചുവിടലിൽ ഇന്ത്യൻ ജീവനക്കാരും ഉൾപ്പെട്ടിരുന്നു.
English Summary:
Germany: Bosch to cut 5,000 jobs with car industry in crisis
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.