ADVERTISEMENT

ലണ്ടൻ ∙ യുകെയിൽ ഘട്ടം ഘട്ടമായി പുകവലി നിര്‍ത്താനുള്ള നീക്കത്തിന് പിന്തുണയുമായി എംപിമാർ. പതിനഞ്ച് വയസ്സിനും അതിന് താഴെയുമുള്ള ആരും പുകയില ഉല്‍പന്നങ്ങള്‍ വാങ്ങുന്നത് നിയമവിരുദ്ധമാക്കാനുള്ള ബില്ലിന്‌ പാർലമെന്റിൽ അംഗീകാരം നല്‍കിയാണ് എംപിമാരിൽ ഭൂരിഭാഗവും രംഗത്ത് എത്തിയത്. പാർലമെന്റിൽ ടുബാക്കോ ആന്‍ഡ് വേപ്‌സ് ബില്‍ പാസായത് 47 നെതിരെ 415 വോട്ടുകള്‍ക്ക് ആണ്.

ഋഷി സുനകിന്റെ സര്‍ക്കാരാണ് ആദ്യമായി ഈ ആശയം മുന്നോട്ട് വെച്ചത്. എന്നാല്‍ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് തുടര്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ അന്നത്തെ സര്‍ക്കാരിന് കഴിഞ്ഞില്ല. തുടര്‍ന്ന് ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ എത്തിയതിനു ശേഷം ഇത് വീണ്ടും അവതരിപ്പിക്കുക ആയിരുന്നു. പാർലമെന്റിൽ കൺസർവേറ്റീവ്, ലിബറല്‍ ഡെമോക്രാറ്റിക് തുടങ്ങിയ പ്രതിപക്ഷ  നിരയിലെ പാര്‍ട്ടി അംഗങ്ങളാണ് ബില്ലിനെ എതിർത്ത് വോട്ട് ചെയ്തത്. 

പൗരാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന പുതിയ ബില്ലിലെ നിയമങ്ങളെന്ന് അവർ ആരോപിച്ചു. പാര്‍ലമെന്റില്‍ പാസായ ബില്‍ എംപിമാരില്‍ നിന്നും മറ്റ് വിദഗ്ധരില്‍ നിന്നും കൂടുതല്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുമെങ്കിലും നിയമമാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. സര്‍ക്കാര്‍ അവതരിപ്പിച്ച ബില്ലില്‍ സ്വതന്ത്ര വോട്ട് ചെയ്യാന്‍ കണ്‍സര്‍വേറ്റീവ്, ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങളെ അനുവദിച്ചിരുന്നു. കണ്‍സര്‍വേറ്റീവ് നേതാവ് കെമി ബാഡെനോക്ക്, മുന്‍ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവര്‍മാന്‍ എന്നിവര്‍ ബില്ലിനെതിരെ വോട്ട് ചെയ്തപ്പോള്‍ ടോറി എംപിമാരില്‍ ഭൂരിപക്ഷം പേരും ബില്ലിനെ പിന്തുണച്ചു. അടുത്ത അഞ്ച് വര്‍ഷ കാലം കൊണ്ട് പുകവലി മൂലമുള്ള കാന്‍സര്‍ ബാധിതരുടെ എണ്ണത്തില്‍ വന്‍ കുതിച്ചു കയറ്റം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 

പുകവലി പൂര്‍ണമായും നിരോധിക്കുന്നത് കാന്‍സർ, ജന്മ വൈകല്യങ്ങൾ, ആസ്ത്മ, സ്‌ട്രോക്ക്, ഹൃദ്രോഗം, ഡിമെന്‍ഷ്യ തുടങ്ങിയ രോഗങ്ങൾ കുറയുന്നതിന് സഹായിക്കുമെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫ ക്രിസ് വിറ്റി പറഞ്ഞു. പുകയില ഉത്പന്നങ്ങള്‍ മേടിക്കുന്നതിനുള്ള പ്രായം ക്രമേണ ഉയര്‍ത്തി കൊണ്ടു വരുന്നത് ആദ്യത്തെ പുകവലി രഹിത തലമുറയും രാജ്യവുമായി മാറാന്‍ യുകെയെ സഹായിക്കുമെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ് പറഞ്ഞു. ഏകദേശം 3 ലക്ഷം ബ്രിട്ടീഷുകാര്‍ രോഗബാധിതരാകുമെന്ന ഞെട്ടിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പുകവലി നിരോധിക്കുന്ന ആദ്യത്തെ രാജ്യമായി യുകെ മാറാനുള്ള പദ്ധതികളെ പിന്തുണയ്ക്കാന്‍ എംപിമാരുടെ മേല്‍ ശക്തമായ സമ്മര്‍ദ്ദ നീക്കമുണ്ടായിരുന്നു. 

English Summary:

UK Smoking Ban: Smokefree Generation a step closer in UK as Tobacco and Vapes Bill gets Second Reading in Parliamen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com