ജര്‍മന്‍ ചാന്‍സലര്‍ ഷോള്‍സ് യുക്രെയ്നിൽ
Mail This Article
×
ബര്‍ലിന്‍ ∙ ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് യുക്രെയ്നിൽ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. യുക്രെയ്നിനുള്ള പിന്തുണ വീണ്ടും ഉറപ്പിക്കാനാണ് ചാന്‍സലര്‍ സന്ദര്‍ശനം നടത്തിയത്. യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുമായി ഷോൾസ് ചർച്ച നടത്തി.
രണ്ട് വര്‍ഷത്തിനിടെ ജര്‍മന്‍ ചാന്‍സലറുടെ യുക്രെയ്നിലേക്കുള്ള ആദ്യ യാത്രയായിരുന്നു. റഷ്യയില്‍ നിന്ന് തങ്ങളുടെ അധിനിവേശ പ്രദേശം തിരിച്ചുപിടിക്കാന്‍ യുക്രെയ്ന്‍ നയതന്ത്ര പരിഹാരങ്ങള്‍ കണ്ടെത്തണമെന്ന് സെലന്‍സ്കി ആവശ്യപ്പെട്ടു.
തിങ്കളാഴ്ച രാവിലെ അപ്രതീക്ഷിത സന്ദര്‍ശനത്തിനായി യുക്രെയ്നിലെത്തിയ ഷോള്‍സ്, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, ഹോവിറ്റ്സര്‍, യുദ്ധ, രഹസ്യാന്വേഷണ ഡ്രോണുകള്‍ എന്നിവയുള്‍പ്പെടെ 650 ദശലക്ഷം യൂറോ (685 ദശലക്ഷം ഡോളര്‍) അധിക സൈനിക സഹായം പ്രഖ്യാപിച്ചു.
English Summary:
German Chancellor Olaf Scholz paid a surprise visit to Ukraine
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.