ADVERTISEMENT

ലണ്ടൻ ∙ മിസൈലേറ്റ് ചെങ്കടലിൽ മുങ്ങിയൊടുങ്ങുമായിരുന്ന എണ്ണക്കപ്പലിനെയും അതിലെ ജീവനക്കാരെയും ജീവിതത്തിന്റെ കരയ്ക്കടുപ്പിച്ച ധീരനായ ക്യാപ്റ്റൻ. ഹൂതികളുടെ മിസൈലേറ്റു തീപിടിച്ച മാർലിൻ ലുവാണ്ട കപ്പലിലെ രക്ഷാപ്രവർത്തനം ധീരതയോടെ നയിച്ച ഇന്ത്യക്കാരൻ ക്യാപ്റ്റൻ അഭിലാഷ് റാവത്ത് തിങ്കളാഴ്ച ഇന്റർനാഷനൽ മാരിടൈം ഓർഗനൈസേഷന്റെ പുരസ്കാരം ഏറ്റുവാങ്ങിയപ്പോൾ ഓർത്തെടുത്തത് കഴിഞ്ഞ ജനുവരി 26ലെ ആ നിമിഷങ്ങളായിരുന്നു.

സൂയസിൽനിന്ന് 84,147 ടൺ നാഫ്തയുമായി ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണിലേക്കു പോകുമ്പോഴായിരുന്നു പശ്ചിമേഷ്യൻ സംഘർ‌ഷത്തിന്റെ മേഘങ്ങൾ ഉരുണ്ടുകൂടിയ ചെങ്കടലിൽ ഹൂതികളുടെ മിസൈൽവർഷം. ഇന്ധനടാങ്ക് കത്തി 5 മീറ്ററോളം ഉയരത്തിൽ പൊങ്ങിയ തീനാളങ്ങളുമായി നാലരമണിക്കൂറോളം ഓളപ്പരപ്പിലുലഞ്ഞ കപ്പലിൽ ജീവനക്കാരെ ശാന്തരാക്കി ക്യാപ്റ്റൻ അഭിലാഷ് അവസരത്തിനൊത്തുയരുകയായിരുന്നു. ഡെറാഡൂൺ സ്വദേശിയാണ്.

രക്ഷാദൗത്യത്തിന്റെ ഭാഗമായ ഇന്ത്യൻ നാവികസേനാക്കപ്പൽ ഐഎൻഎസ് വിശാഖപട്ടണത്തിന്റെ ക്യാപ്റ്റൻ ബ്രിജേഷ് നമ്പ്യാർക്കും സംഘത്തിനും പുരസ്കാരച്ചടങ്ങിൽ പ്രശസ്തിപത്രം സമ്മാനിച്ചു.

English Summary:

Indian Ship Captain Avhilash Rawat Receives Maritime Bravery Award in UK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com