ജര്‍മനിയല്‍ ആരോഗ്യപ്രവർത്തകയെ വില്ല് ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തി
Mail This Article
ബര്‍ലിന്‍ ∙ സെന്‍ട്രല്‍ ജര്‍മനിയിലെ ബാഡ് സ്വെസ്റ്റനിലെ ഹാർഡ്വാൾഡ് ആശുപത്രിയിൽ ആരോഗ്യപ്രവർത്തകയെ കുത്തി കൊലപ്പെടുത്തി. 58കാരനായ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു.
ഗുരുതരമായി പരുക്കേറ്റ 50 വയസ്സുകാരിയായ ആരോഗ്യ പ്രവർത്തകയാണ് കൊല്ലപ്പെട്ടത്. ചൂണ്ടുവില്ലുമായി (വേട്ടയ്ക്കും, അമ്പെയ്ത്ത് കായിക മത്സരങ്ങൾക്കുമായി ഉപയോഗിക്കുന്ന ആയുധമാണിത്) ആശുപത്രിക്കുള്ളിൽ പ്രവേശിച്ച പ്രതി ഗുരുതരമായി കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. ആരോഗ്യ പ്രവർത്തകയ്ക്ക് ഉടൻ വൈദ്യ സഹായം നൽകിയെങ്കിലും മരണമടയുകയായിരുന്നു.
അക്രമത്തിന് ശേഷം ഓടി രക്ഷപ്പെട്ട 58 കാരനായ പ്രതിയെ പിന്നീട് വടക്കൻ ബവേറിയയിലെ ലോവർ ഫ്രാങ്കോണിയയിലെ ഹൈവൈ സർവീസ് സ്റ്റേഷനിൽ വച്ച് പൊലീസ് അറസ്റ്റു ചെയ്തു. അതേസമയം അക്രമത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിന് ശേഷം ഹാര്‍ഡ്വാൾഡ് ക്ലിനിക്ക് ആശുപത്രി ഔട്ട്പേഷ്യന്റ് സേവനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.