ADVERTISEMENT

റോം ∙ തെക്കൻ ഇറ്റലിയിൽ ലാംപെദൂസ ദ്വീപിനു സമീപം മെഡിറ്ററേനിയൻ കടലിൽ ബോട്ടുമുങ്ങി 44 വിദേശികൾ മരിച്ചതായി സൂചന. അപകടത്തിൽപ്പെട്ട 11 വയസ്സുകാരിയെ മൂന്നുദിവസങ്ങൾക്കുശേഷം ലാംപെദൂസ ദ്വീപിന്റെ തീരത്തുനിന്ന് അവശ നിലയിൽ കണ്ടെത്തി. അരക്കെട്ടിൽ ലൈഫ് ജാക്കറ്റും രണ്ട് ടയർ ട്യൂബുകളുമായാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയെ ലാംപെദൂസയിൽ ഇറ്റാലിയൻ ആരോഗ്യ അധികൃതർക്കു കൈമാറി. അതേസമയം 44 പേർക്കുള്ള തിരച്ചിൽ തുടരുകയാണ്.

ബുധനാഴ്ച പുലർച്ചെ മറ്റൊരു രക്ഷാപ്രവർത്തനത്തിനിടെ ജർമൻ എൻജിഒ ‘കോമ്പസ് കളക്ടീവി’ന്റെ ‘ത്രോതാമർ - III’ എന്ന റെസ്ക്യൂ ബോട്ടുജീവനക്കാർ പെൺകുട്ടിയുടെ നിലവിളികേട്ടെത്തി രക്ഷപ്പെടുത്തുകയായിരുന്നു.  തിരമാലകളുടെയും ബോട്ടിന്റെ എൻജിന്റെയും  ശബ്ദത്തിനിടയിലും പെൺകുട്ടിയുടെ കരച്ചിൽ കേൾക്കാൻ കഴിഞ്ഞത് അത്ഭുതമായിരുന്നുവെന്ന് ക്യാപ്റ്റൻ മത്തിയാസ് വീഡൻലുബെർട്ട് പറഞ്ഞു.

ടുണീഷ്യൻ തുറമുഖ നഗരമായ സ്ഫാക്സിൽ നിന്നാണ് ബോട്ട് പുറപ്പെട്ടതെന്നും കൊടുങ്കാറ്റിൽപ്പെട്ട് ബോട്ട് മറിഞ്ഞതിനെത്തുടർന്ന് മൂന്ന് ദിവസമായി കടലിൽ കഴിയുകയായിരുന്നുവെന്നും പെൺകുട്ടി രക്ഷാപ്രവർത്തകരോട് പറഞ്ഞു. ബോട്ടിലുണ്ടായിരുന്നതായി കരുതുന്ന 44 യാത്രക്കാർക്കായി തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞദിവസം 5 ബോട്ടുകളിലായി 356 വിദേശികൾ ദ്വീപിൽ വന്നിറങ്ങിയതായി അധികൃതർ പറയുന്നു.  

കുടിയേറ്റക്കാർക്കുള്ള രാജ്യാന്തര സംഘടനയുടെ കണക്കു പ്രകാരം കഴിഞ്ഞ ഒരു ദശകത്തിനിടയിൽ 25,000 ത്തോളം ആളുകൾ, വടക്കേ ആഫ്രിക്കയ്ക്കും ഇറ്റലിക്കും മാൾട്ടയ്ക്കും ഇടയിലുള്ള കടൽ കടക്കാൻ ശ്രമിക്കുന്നതിനിടയിൽ കാണാതായിട്ടുണ്ട്.

English Summary:

44 foreigners die after boat capsizes in Italy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com