ADVERTISEMENT

ലണ്ടൻ ∙ പുതിയ സർക്കാർ അധികാരത്തിൽ എത്തിയശേഷം തുടർച്ചയായ രണ്ടു സിറ്റിങ്ങുകളിൽ പലിശ നിരക്ക് കുറച്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് മോണിറ്ററി പോളിസി കമ്മിറ്റി ഇക്കുറി പലിശ നിരക്ക് അതേപടി നിലനിർത്തി. 4.75 ശതമാനമാണ് നിലവിൽ പലിശനിരക്ക്.  കഴിഞ്ഞ രണ്ടുമാസമായ രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 2.5 ശതമാനത്തിനു മുകളിലായതോടെയാണ് പലിശ നിരക്കിൽ തൽക്കാലം കുറവു വേണ്ടെന്ന് കമ്മിറ്റി തീരുമാനിച്ചത്. 

പലിശ നിരക്കിൽ കുത്തനെയുള്ള കുറവ് വരും മാസങ്ങളിൽ പ്രതിക്ഷിക്കേണ്ടതില്ലെങ്കിലും ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ പലിശ നിരക്ക് നാലു ശതമാനത്തിന് അടുത്തെത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.  

English Summary:

Bank of England Keeps Main Interest Rate on Hold at 4.75% after Inflation Spike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com