ബ്ളാക്ക്റോക്കില്‍ ക്രിസ്മസ് - പുതുവത്സാരാഘോഷം ഡിസംബര്‍ 28ന്
Mail This Article
ഡബ്ളിന്‍ ∙ ഡബ്ളിന്‍ സിറോ മലബാര്‍ സഭ ബ്ളാക്ക്റോക്ക് സെന്റ് ജോസഫ് മാസ് സെന്റര്‍ ഇടവകയുടെ ക്രിസ്മസ് ന്യുഈയര്‍ ആഘോഷം ഡിസംബര്‍ 28ന് (ശനിയാഴ്ച) നടക്കും. ഉച്ചകഴിഞ്ഞ് 3 മണിമുതല്‍ രാത്രി 9 വരെയാണ് ബ്ളാക്ക്റോക്കിലെ ക്രിസ്മസ് ആൻഡ് ന്യു ഈയര്‍ ആഘോഷം St. Andrew's Presbyterian Church ഹാളില്‍ ആണ് പരിപാടികള്‍ നടക്കുന്നത്.
വിവിധ യൂണിറ്റുകളുടെ നേതൃത്വത്തില്‍ കരോള്‍ ഗാനം, ക്ളാസിക്കല്‍ ഡാന്‍സ്, ഫ്യൂഷന്‍ ഡാന്‍സ്, നേറ്റിവിറ്റി പ്ളേ, കോമഡി സ്കിറ്റ്, സാന്താ വിസിറ്റ് തുടങ്ങിയ വൈവിധ്യങ്ങളായ പരിപാടികളും ഉണ്ടായിരിക്കും. വിഭവസമര്‍ദ്ധമായ ക്രിസ്മസ് ഡിന്നറും ആഘോഷത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി ഒരുക്കിയിട്ടുണ്ട്. പരിപാടിയിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ.ബൈജു കണ്ണമ്പിള്ളി, ട്രസ്ററിമാരായ സിബി സെബാസ്ററ്യന്‍, ബിനു ജോസഫ് എന്നിവര്‍ അറിയിച്ചു.