ADVERTISEMENT

ദുബായ് ∙  ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് ആ​ഗോള തലത്തിൽ 350 കസ്റ്റമർ എൻ​ഗേജ്മെന്റ് സെന്ററുകളുമായി ജൈത്രയാത്ര തുടരുന്നു. ദുബായിലെ സത്‌വയിൽ ആരംഭിച്ച 350-ാമത് കസ്റ്റമർ എൻ​ഗേജ്മെന്റ് സെന്റർ യുഎഇയിലെ ഫിലിപ്പീൻസ് അംബാസഡർ അൽഫോൻസോ ഫെർഡിനാൻഡ് എ. വേർ ഉദ്ഘടാനം ചെയ്തു.

ഫിലിപ്പീൻസ് സ്വാതന്ത്ര ദിനത്തിന്റെ തലേ ദിവസമായ ജൂൺ 11 ന് 350-ാമത് കസ്റ്റമർ എൻ​ഗേജ്മെന്റ് സെന്റർ എന്ന നാഴിക കല്ലിന്റെ ഭാഗമാകുവാൻ കഴിഞ്ഞതിൽ അഭിമാനമുള്ളതായി ഉദ്ഘാടനം നിർവ്വഹിച്ച അൽഫോൻസോ ഫെർഡിനാൻഡ് എ. വെർ പറഞ്ഞു. ലുലു എക്സ്ചേഞ്ചും ഫിലിപ്പീൻസ് ജനതയും തമ്മിലുള്ള ആത്മബന്ധത്തിന്റെ പ്രതിഫലനമാണിത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു ഇന്റർനാഷണൽ ധനകാര്യ സ്ഥാപനമെന്ന നിലയിൽ, ഏക്കാലവും ഓർമിക്കപ്പെടുന്ന  നേട്ടമാണ് 350-ാമത് കസ്റ്റമർ എൻ​ഗേജ്മെന്റ് സെന്റർ എന്ന്  ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു.

2009-ൽ ആരംഭിച്ച ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് ഇന്ന് 10-ലധികം രാജ്യങ്ങളിലായി പ്രവർത്തിക്കുന്നു. കമ്പനിയുടെ ഡിജിറ്റൽ പേയ്‌മെന്റ് സൊല്യൂഷനായ ലുലു മണി ആപ്പ്  ഉൾപ്പെടെ സാമ്പത്തിക സേവന മേഖലയിൽ  ഡിജിറ്റൽ രം​ഗത്തും കമ്പനി ഇപ്പോൾ മുൻനിരയിലാണ്.

English Summary:

LuLu Financial Holdings Celebrates Milestone with 350th Global Customer Engagement Center

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com