ADVERTISEMENT

ദുബായ് ∙ ഗൾഫിലെ ബിസിനസുകാർ അവർക്ക് എന്തെങ്കിലും പ്രതിസന്ധിയോ ആശങ്കയോ വിഷമമോ ഉണ്ടെങ്കിൽ പെട്ടെന്ന് ഒാർക്കുന്ന ഒരു മുഖമുണ്ട്. എല്ലായ്പ്പോലും നിറപുഞ്ചിരി സൂക്ഷിച്ച് ഗൾഫ് രാജ്യങ്ങളിൽ പറന്നുനടക്കുന്ന, അറിയപ്പെടുന്ന മെന്റലിസ്റ്റും ബിസിനസ് പരിശീലകനുമായ ആലപ്പുഴ മുഹമ്മ സ്വദേശി മഹേഷ് കാപ്പിൽ. ഒരു ഫോൺ കോളിനപ്പുറം മഹേഷ് ഉണ്ടെന്നത് അവർക്ക് നൽകുന്ന ആശ്വാസവും ആത്മവിശ്വാസവും ചെറുതൊന്നുമല്ല. ഗൾഫിൽ ദിനംപ്രതി ഒട്ടേറെ യുവസംരംഭകർ പുതിയ സ്ഥാപനങ്ങളും കമ്പനികളും മറ്റും സ്ഥാപിക്കുന്നുണ്ടെങ്കിലും ബിസിനസിൽ അനുഭവ സമ്പത്തില്ലാതിനാൽ പലരും കുഴപ്പങ്ങളിൽ ചെന്ന് ചാടുന്നതായും ബിസിനസുകാരുടെ 'മന:ശാസ്ത്ര ഡോക്ടറെ'ന്നും അറിയപ്പെടുന്ന  മഹേഷ് കാപ്പിൽ പറയുന്നു. യുവ ബിസിനസുകാരിൽ ഭൂരിഭാഗം പേരും ആകസ്മികമായി ബിസിനസിൽ എത്തപ്പെട്ടവരാണ്. ഗൾഫിലെ ബിസിനസ് മേഖലയെക്കുറിച്ച് ഒന്നു പഠിക്കുക പോലും ചെയ്യാതെ നാട്ടിൽ നിന്ന് വൻതുകകൾ കൊണ്ടുവന്ന് ഇവിടെ ബിസിനസ് ആരംഭിക്കുന്നവരാണ് ഭൂരിഭാഗംപേരും. മറ്റുചിലർ ഗൾഫിലെത്തി കുറച്ചു കാലം ജോലി ചെയ്തു പണമൊക്കെ സമ്പാദിച്ചതിനു ശേഷം സ്വന്തമായോ, സുഹൃത്തുക്കളുമായി ചേർന്നോ ബിസിനസ് തുടങ്ങും. ബിസിനസ് പ്ലാനിങ്, മാർക്കറ്റിങ്, ഫിനാൻഷ്യൽ മാനേജ്മെന്റ് എന്നിവയിൽ പരിചയ സമ്പന്നത ഇല്ലാത്തത് പലരുടെയും വളർച്ചയ്ക്ക് തടസ്സമാകുകയും ചെയ്യുന്നു. ഗൾഫിലെ യുവ സംരംഭകരെക്കുറിച്ച് ആഴത്തിൽ പഠനം നടത്തിയിട്ടുള്ള മഹേഷ് ദുബായിൽ മനോരമ ഒാൺലൈനുമായി സംസാരിക്കുന്നു:

∙ ഗൾഫ് ബിസിനസ് മേഖലയിലെ മത്സരം
ഗൾഫ് വിപണിയിൽ മിക്ക മേഖലയിലും കടുത്ത മത്സരം നേരിടുന്നുണ്ട്. പ്രാദേശികവും ആഗോളവുമായ മത്സരങ്ങൾ സംരംഭകർക്കും ബിസിനസുകൾക്കും വെല്ലുവിളിയാണ്. ഈ വെല്ലുവിളികളെ ഭേദിച്ച് വിജയകരമായി മുന്നോട്ട് പോകുന്നതിന് സംരംഭകർക്ക് ശക്തമായ ബിസിനസ് പ്ലാനിങ്, അനുയോജ്യമായ മാർക്കറ്റിങ് സ്ട്രാറ്റജികൾ, ഫിനാൻഷ്യൽ മാനേജ്മെന്റ്, പ്രഫഷണൽ കൺസൾട്ടിങ് തുടങ്ങിയവയിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്.

ബിസിനസ് കോച്ചിങ് ക്ലാസെടുക്കുന്ന മഹേഷ് കാപ്പിൽ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ബിസിനസ് കോച്ചിങ് ക്ലാസെടുക്കുന്ന മഹേഷ് കാപ്പിൽ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

∙ വെല്ലുവിളികൾ എന്തൊക്കെ?
ഗൾഫില്‍ തൊഴിലാളികളുടെ ക്ഷേമം മുൻനിർത്തി അവരെ പിന്തുണയ്ക്കുന്ന നിയമമാണ് പ്രാബല്യത്തിലുള്ളത്. മികവുറ്റ തൊഴിൽപ്രവർത്തകരെ കണ്ടെത്തുക, അവർക്കു പരിശീലനം നൽകുക എന്നിവ സംരംഭകരുടെ വലിയ വെല്ലുവിളികളാണ്. കാരണം ഒരാളെ സ്ഥാപനത്തിലേയ്ക്ക് എടുക്കുമ്പോൾ വീസ, താമസം, ഭക്ഷണം, തൊഴിൽ പരിശീലനം  തുടങ്ങി എല്ലാ കാര്യങ്ങളും കമ്പനി ഉറപ്പാക്കണം. അതിനു തുടക്കത്തിൽ തന്നെ നല്ലൊരു നിക്ഷേപം ആവശ്യമായി വരും. ഇത്രയും കാര്യങ്ങൾ ചെയ്തു ഒരാളെ എടുത്താൽ ആ വ്യക്തി പ്രൊഡക്ടിവ് ആയി വരാൻ തന്നെ ഏകദേശം മൂന്ന് മാസത്തിലേറെ കാത്തിരിക്കണം. ഒരു വര്‍ഷം പൂർത്തിയാകുമ്പോൾ തന്നെ ഈ എംപ്ലോയി നല്ല അവസരങ്ങൾ നോക്കാൻ തുടങ്ങും. വൻകിട കമ്പനികൾ ഓഫർ ചെയ്യുന്ന ശമ്പളം ചെറുകിട കമ്പനികൾക്ക് ചിന്തിക്കാൻ പോലും സാധിക്കാത്തതായിരിക്കും. അതുകൊണ്ടു തന്നെ പുതിയ ഉദ്യോഗാർഥികളെ ജോലിക്ക് എടുക്കുന്ന കാര്യം ചോദിക്കുമ്പോൾ തന്നെ ഇവർക്ക് ഉള്ളിൽ ഭീതിയാണ്. പക്ഷേ ഇവരാരും തന്നെ മനസ്സിലാക്കാത്തത് ഒരു എംപ്ലോയി ജോലി ഉപേക്ഷിച്ചു പോകുന്നത് പണം മാത്രം നോക്കിയല്ല എന്ന സത്യമാണ്. 

താഴെ പറയുന്ന കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് ഉന്നത വൈദഗ്ധ്യമുള്ളവരെ നിലനിർത്താൻ സാധിക്കും.

മഹേഷ് കാപ്പിൽ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
മഹേഷ് കാപ്പിൽ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

1. ഏതൊരു ജീവനക്കാരനും അവന്റെ ഭാവിയെക്കുറിച്ച് ഒരു ആശങ്കയുണ്ടാകും. പണം മാത്രമല്ല പൊസിഷനും ഒരു പ്രധാന ഘടകം തന്നെ. അതുകൊണ്ടു ഓരോ സംരംഭകനും ഉറപ്പാക്കേണ്ടത് ഉദ്യോഗത്തിൽ മുന്നോട്ടുള്ള യാത്രയെക്കുറിച്ച് അവരുടെ ജീവനക്കാർക്ക് നല്ല ധാരണ ഉണ്ടോ എന്നതാണ്. ഇത് പലപ്പോഴും അവഗണിക്കപ്പെടുമ്പോഴാണ് നല്ല മിടുക്കന്മാരായ ജീവനക്കാർ മറ്റ് അവസരങ്ങൾ തേടി പോകുന്നത്.

ബിസിനസ് കോച്ചിങ് ക്ലാസെടുക്കുന്ന മഹേഷ് കാപ്പിൽ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ബിസിനസ് കോച്ചിങ് ക്ലാസെടുക്കുന്ന മഹേഷ് കാപ്പിൽ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

2 . ഏതൊരു സംരംഭകനും അവരുടെ ഓർഗനൈസഷനിൽ റിവാർഡ്, അംഗീകാരം ( Reward & Recongnition ) പ്ലാറ്റ്ഫോം ഉണ്ടാവണം.  ഓരോ ജീവനക്കാരുടെയും ചെറുതും വലുതുമായ എല്ലാ നേട്ടങ്ങളും സെലിബ്രേറ്റ് ചെയ്യാനുള്ള വേദി ഒരുക്കണം.

3. നിങ്ങളുടെ ഓർഗനൈസഷന് വ്യക്തമായ മിഷൻ ആൻഡ് വിഷൻ ഉണ്ടാവണം. ഓരോ ജീവനക്കാരുടെ റോൾ എന്താണെന്നും അവർ ചെയ്യുന്ന ഓരോ കാര്യങ്ങളും എത്ര മാത്രം കമ്പനിയുടെ വളർച്ചയ്ക്ക് സഹായകരമാകുന്നുണ്ടെന്നും അവരെ ബോധ്യപ്പെടുത്താൻ സാധിക്കണം.

4. പണം കൂടുതൽ നേടാൻ അവരെ പ്രചോദിപ്പിക്കുന്ന രീതിയിലുള്ള ഇന്‍സെന്റീവ് (Incentive) പ്ലാൻസ് തയാറാക്കുക.

ബിസിനസ് കോച്ചിങ് ക്ലാസെടുക്കുന്ന മഹേഷ് കാപ്പിൽ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ബിസിനസ് കോച്ചിങ് ക്ലാസെടുക്കുന്ന മഹേഷ് കാപ്പിൽ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

5. മികച്ച ഒരു തൊഴിൽ പരിസ്ഥിതി( Work enviornment) ഉണ്ടാക്കുക. അത് ഓരോ സംരംഭകന്റെയും ഉത്തരവാദിത്തമാണ്. തമ്മിൽ തല്ല്, ചീത്തവിളി, പാരവയ്പ്, അസൂയ, നിസ്സഹരണ മനോഭാവം, ഗ്രൂപ്പിസം എന്നിവ സഹിച്ചു കഴിവുള്ള ജീവനക്കാർ ഓർഗനൈസഷനിൽ തുടരില്ല.

വ്യവസായമേഖലയിൽ പാലിക്കേണ്ട നിയമങ്ങളും നിയന്ത്രണങ്ങളും മനസ്സിലാക്കുന്നതും പാലിക്കുന്നതും സംരംഭകർക്ക് വലിയ വെല്ലുവിളിയാണ്. ബിസിനസ് റജിസ്ട്രേഷൻ, ലൈസൻസിങ്, വാണിജ്യ നിബന്ധനകൾ എന്നിവയിൽ സങ്കീർണതയുണ്ട്. അതുകൊണ്ടു നിങ്ങൾ ഒരു തുടക്കകാരാണെങ്കിൽ അംഗീകൃത സേവനകേന്ദ്രങ്ങളെ (authorised service center) മാത്രം സമീപിക്കുക.

ബിസിനസ് കോച്ചിങ് ക്ലാസെടുക്കുന്ന മഹേഷ് കാപ്പിൽ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ബിസിനസ് കോച്ചിങ് ക്ലാസെടുക്കുന്ന മഹേഷ് കാപ്പിൽ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

പെട്ടെന്ന് മാറുന്ന ഡിജിറ്റൽ ട്രെൻഡുകൾ കൈകാര്യം ചെയ്യാൻ പ്രയാസം അനുഭവപ്പെടുന്നു എന്നത് ഒരു വെല്ലുവിളി തന്നെയാണ്. അതിന് ഒരു വിദഗ്ധന്റെ സഹായം തേടുക. കാരണം നിങ്ങളുടെ കയ്യിൽ എത്ര മികച്ച ഉത്പന്നവും സേവനവും ഉണ്ടായിരുന്നാലും അത് മറ്റുള്ളവർ അറിയുന്നില്ലെങ്കിൽ എന്താണ് പ്രയോജനം. ഡിജിറ്റൽ മാർക്കറ്റിങ് ഒരു അധിക ചെലവായി കാണാതെ ഒരു നിക്ഷേപമായി കാണാൻ പഠിക്കണം. പല സംരംഭകർക്കും ആവശ്യമായ ഫണ്ടുകൾ കണ്ടെത്താൻ പ്രയാസം അനുഭവപ്പെടുന്നു. പ്രാദേശിക ഫണ്ടിങ് ആക്‌സസ് ഇല്ലാത്തതിനാൽ ഗുണമേന്മയുള്ള നിക്ഷേപകരെ കണ്ടെത്തുന്നതും പ്രയാസകരമാണ്.

malayali-business-coach-mahesh-kappil-talks-to-manorama-online-in-dubai

∙ എം.എ.യൂസഫലിയുടെ വാക്കുകൾ ശ്രദ്ധിക്കുക
ഗൾഫിൽ വിജയിച്ച ബിസിനസുകാരെ മാത്രമേ നമ്മൾ കാണാറുള്ളൂ. പരാജയപ്പെട്ടവർ അതിലുമെത്രയോ ഇരട്ടിയാണ്. എന്തായിരിക്കും അവരുടെ പരാജയത്തിന്റെ പ്രധാന കാരണം? ഒരു പ്രധാന വ്യത്യാസം എന്നത് പ്രമുഖ വ്യവസായി എം.എ. യൂസഫലി പറഞ്ഞത് പോലെ ഇപ്പോഴത്തെ തലമുറ ബിസിനസ് തുടങ്ങുമ്പോഴേ ഉയർച്ചയിലാണെന്ന് തെറ്റിദ്ധരിക്കുന്നതാണ്. ആദ്യം തന്നെ 5 മുതൽ 10  ജീവനക്കാർ, നല്ല ഇന്റീരിയർ ചെയ്ത ഓഫീസ്, അഞ്ചാറു മൊബൈൽ ഫോൺ, ഒരു ആഡംബര കാർ എല്ലാം ഉണ്ടാവും. ചെറുതിൽ നിന്നും വലുതാകാം എന്ന ഒരു ആശയം (concept) അവർക്കുണ്ടാവില്ല. ബിസിനസ് കോച്ചിങ് നടത്തുന്ന സമയത്ത് ഞാൻ എല്ലാ സ്റ്റാർട്ടപ് ഉടമകളോടും പറയാറുള്ളത് ബൂട്ട് സ്ട്രാപ് മോഡൽ (BOOT STRAP MODEL) പിന്തുടരാനാണ്. എന്താണോ നമ്മുടെ കയ്യിലുള്ളത് അത് കൊണ്ട് തുടങ്ങുക അടുത്ത ഘട്ടത്തിലേയ്ക്ക് (Next Level) എപ്പോഴാണോ ഉയരാൻ നോക്കുന്നത് അപ്പോൾ മാത്രമേ ഇൻവെസ്റ്റേഴ്സിനെ കുറിച്ച് ചിന്തിക്കാവൂ. ഏതൊരു ബിസിനസുകാരന്റെയും വളർച്ച എന്ന് പറയുന്നത് നല്ല ബന്ധങ്ങഃളാണ്. ഇന്ന് നമ്മൾ ഉണ്ടാക്കുന്ന ബന്ധങ്ങളാണ് നാളെ ബിസിനസ് പങ്കാളികളായി മാറുന്നത്. മറ്റൊരു കാരണം എന്ന് പറയുന്നത് സ്റ്റാർട്ടപ്പ് പൊതുവേ ഒരു പുതിയ ആശയമായിരിക്കുകയും അതിനെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കാൻ തന്നെ നല്ല പണച്ചെലവുണ്ടാവുകയും ചെയ്യുമെന്നതാണ്. ഇതിനെ ജെ കർവ് (J curve) എന്നാണ് വിളിക്കുന്നത്. കാരണം ഒരു സ്റ്റാർട്ടപ്പറുടെ വളർച്ച ജെ പോലെ ആയിരിക്കും. ആദ്യ അവസരത്തിൽ (Initial Phase) ഇൻവെസ്റ്റ്മെന്റ് കൂടുതൽ ആയിരിക്കും. അതുകൊണ്ടു തന്നെ ആസൂത്രണം വിജയിച്ചില്ലെങ്കിൽ നഷ്ടം ഭീമമായിരിക്കും. ഇക്കണോമിക്സ് ടൈംസിന്റെ 2023 ലെ റിപ്പോർട്ട് പ്രകാരം ഏകദേശം 95 % സ്റ്റാർട്ടപ്പും പരാജയമാണ്.

∙ മാനസിക സമ്മർദം വലിയ പ്രശ്നം
പ്രവാസികൾ ഏറ്ററ്വും കൂടുതൽ നേരിടുന്ന പ്രശ്നം മാനസിക സമ്മർദമാണ്. ഇതിനു പരിഹാരമായി പ്രധാനമായും പറയാനുള്ളത് മെഡിറ്റേഷൻ ,യോഗ ,നല്ല രീതിയുള്ള ഹെൽത്തി ഡയറ്റ്, കൗൺസിലിങ്, നല്ല സുഹൃത്തകളുടെ കൂടെ സമയം ചെലവഴിക്കുക അവരോട് നമ്മുടെ സങ്കടങ്ങൾ പങ്കുവയ്ക്കുക , വിനോദങ്ങളിൽ ഏർപ്പെടുക. ഗാഡ്ജറ്റുകളിലെയ്ക്ക് ജീവിതത്തെ ഒതുക്കുമ്പോഴാണ് സ്ട്രസ് കൂടുന്നത്. നല്ല സുഹൃത്തുക്കൾ ഉണ്ടാവില്ല , നല്ല ഭക്ഷണം കഴിക്കാനോ ,വ്യായാമംചെയ്യനോ ഒന്നിനും സമയം ഉണ്ടാവില്ല. ഈ ഒരു ജീവിതശൈലി ആ വ്യക്തിയെ കൂട്ടിക്കൊണ്ട് പോകുന്നത് വിഷാദത്തിലേയ്ക്ക് ആയിരിക്കും.

∙ ഒരു കോടി രൂപ കൈയിൽ; 20 ലക്ഷത്തിന്റെ വീട്?
വർഷങ്ങളോളം ഗൾഫിൽ ജോലി ചെയ്ത് തിരിച്ചുപോയി ജീവിതസമ്മർദങ്ങൾ (വീട്ടുകാരുടെ നിസഹകരണം, കുറ്റപ്പെടുത്തൽ, അവഗണന തുടങ്ങിയവ) കാരണം തിരിച്ചെത്തുന്ന ഒരുപാട് പ്രവാസികളെ നമുക്ക് കാണാന്‍ സാധിക്കും. രണ്ടാം വരവിൽ അവരെല്ലാം പരിചയക്കാരുടെ കണ്ണിൽപ്പെടാതിരിക്കാൻ മറഞ്ഞിരുന്ന് ജീവിക്കാൻ ഇഷ്ടപ്പെടുന്നു. ഇത്തരക്കാരെ ചേർത്തുപിടിക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്.  കൃത്യമായ സാമ്പത്തികാസൂത്രണം ഇല്ലാത്തതാണ് പലപ്പോഴും പ്രവാസം മതിയാക്കി നാട്ടിലേയ്ക്ക് പോയാലും തിരിച്ചു ഇങ്ങോട്ടേയ്ക്കു മടങ്ങി വരേണ്ടിവരുന്നത്. ഒരു കോടി രൂപ നിങ്ങളുടെ കയ്യിൽ ഉണ്ടെങ്കിൽ മാത്രമേ 20 ലക്ഷത്തിന്റെ വീട് വെയ്ക്കാവു എന്നാണ്. നമ്മൾ എന്താണ് ചെയ്യുന്നത് എന്ന് ഒരു നിമിഷം ആലോചിച്ചാൽ നമുക്ക് തന്നെ മനസിലാകും, എവിടെയാണ് നമുക്ക് പിഴച്ചതെന്ന്. നമ്മൾ ഇവിടെ നിന്നും അയയ്ക്കുന്ന പൈസ എത്ര ബുദ്ധിമുട്ടിയിട്ടാണെന്നു നമ്മുടെ കുടുംബത്തിന് പലപ്പോഴും അറിയില്ല. നമ്മൾ എത്ര പണം അയച്ചാലും അവർ അതിനുള്ള ചെലവ് ഉണ്ടാക്കും. പ്രവാസികൾ ഓർത്തുവെയ്ക്കേണ്ട ഒരു പഴംചൊല്ലാണ് 'സമ്പത്തു കാലത്തു തൈ പത്തു വച്ചാൽ ആപത്തു കാലത്തു കായ് പത്തു തിന്നാം' 

ബിസിനസ് കോച്ചിങ് ക്ലാസെടുക്കുന്ന മഹേഷ് കാപ്പിൽ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ബിസിനസ് കോച്ചിങ് ക്ലാസെടുക്കുന്ന മഹേഷ് കാപ്പിൽ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ഇപ്പോഴത്തെ നമ്മുടെ സമൂഹത്തിന്റെ പ്രധാന പ്രശ്നം ആർക്കും ആരെയും കേൾക്കുവാൻ സമയം ഇല്ല എന്നുള്ളതാണ്. അതുകൊണ്ടു തന്നെയാണ് വിവാഹമോചനം, ആത്മഹത്യകൾ എന്നിവ കൂടുന്നത്. എല്ലാവരും എന്തിനൊക്കെയോ വേണ്ടി പരക്കം പായുകയാണ്. എന്തിനാണ് എന്ന് ചോദിച്ചാൽ ആർക്കും തന്നെ വ്യക്തമായ ഉത്തരവും ഉണ്ടാവില്ല.  ജീവിതത്തിൽ പരാജയം ഒന്നില്ല പാഠങ്ങളെ ഉള്ളൂ (Ok to fail but not ok to Self down) എന്ന തിരിച്ചറിവാണ് നമുക്ക് ഉണ്ടാവേണ്ടത്. തൊട്ടാവാടിയെ നമ്മൾ ഇപ്പോഴും പോയി തൊടുന്നത് അത് തൊടുമ്പോൾ വാടുന്നത് കൊണ്ടാണ്. നമ്മൾ ആരും പോയി തെങ്ങോലയിൽ പോയി തൊടാറില്ലലോ. അതുകൊണ്ടു ജീവിതത്തിൽ തൊട്ടാവാടികൾ ആകാതിരിക്കുക. ചിലപ്പോൾ നിങ്ങളുടെ ഒരു വാക്കോ തലോടലോ മതിയാകും അവർക്കു ജീവിതത്തിലേയ്ക്ക് തിരിച്ചുവരാൻ. ഞാൻ പ്രവാസിയായി ജീവിതം തുടങ്ങിയ സമയത്തു എന്ത് ചെയ്യണം എന്ന് കരുതി പകച്ചു നിന്ന സമയത്തു എനിക്ക്  കൈത്താങ്ങായി നിന്ന വ്യക്തിയെക്കുറിച്ച് പറയാതെ പോയാൽ എന്റെ ഗൾഫ് ജീവിതം പൂർണമാവില്ല– ഫാസ്റ്റ് ബിസിനസ് ഗ്രൂപ്പിന്റെ എംഡി ഗഫൂർ ഷാസ്. 

രണ്ട് വർഷം മുൻപാണ് മഹേഷ് യുഎഇയിലെത്തിയത്. നാട്ടിൽ കാണാത്ത ഒരു പരസ്പര സഹകരണം നമുക്ക് ഇവിടെ കാണാൻ സാധിക്കും. വ്യത്യസ്തമായ ചുറ്റുപാടിൽ വളർന്ന, പല മത വിശ്വാസികൾ , പല പല ദേശത്തുള്ളവർ എത്ര സ്നേഹത്തോടുകൂടിയാണ് ഇവിടെ കഴിയുന്നത്. ഒരു മികച്ച പബ്ലിക് സ്പീക്കർ /ട്രെയ്നർ ആകണമെന്ന മോഹത്തിന്റെ പുറകെ സഞ്ചരിച്ചപ്പോൾ മഹേഷിലേയ്ക്ക് അദ്ദേഹം പോലും അറിയാതെ കടന്നു വന്ന ഒരു കലാ രൂപമാണ് മെന്റലിസം.  യുകെയിൽ നിന്ന് അത് ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നു. ഏകദേശം 14 വർഷത്തിലേറെയായി ഈ യാത്ര തുടരുന്നു. ഇപ്പോൾ കൂടുതലും ഫോക്കസ് ചെയ്യുന്നതു ബിസിനസ് പരിശീലന രംഗത്താണ്. എൻഎൽപി, ഹൈപ്നോസിസ്, മെന‍്റലിസം, ബിസിനസ് സ്ട്രാറ്റജീസ് എന്നിവയുടെ സാധ്യതൾ എല്ലാം ഉൾപ്പെടുത്തി ഒരു സൂപ്പർ മനുഷ്യനെ എങ്ങനെ വാർത്തെടുക്കാം എന്നതിനെക്കുറിച്ചുള്ള ഗവേഷണത്തിലാണ് ഇപ്പോൾ. അധികം വൈകാതെ തന്നെ ഈ ഒരു ആശയം യാഥാർഥ്യമാക്കും.

ഗള്‍ഫിലും മധ്യപൂർവദേശത്തുമായി ഒൻപത് രാജ്യങ്ങളിൽ മെന്റലിസം ഷോയുടെ ഭാഗമായും ട്രെയിനിങ്ങിന്റെ ഭാഗമായും പോകാൻ സാധിച്ചിട്ടുണ്ട്. യുഎഇയിൽ മാത്രം 150 ന് മുകളിൽ പരിപാടി അവതരിപ്പിച്ചു. കൃഷ്‌ണകുട്ടിയുടെയും ഓമനകുട്ടിയുടെയും രണ്ടാമത്തെ 'കുട്ടി'യാണ് മഹേഷ്. ഭാര്യ : ജ്യോതി രവീന്ദ്രൻ. മക്കൾ: ഗഹൻ  എം കൃഷ്ണ, എം. ചിന്മയ്. സഹോദരി: മായാ ദേവി. 

മഹേഷ് കാപ്പിൽ കുടുംബത്തോടൊപ്പം. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
മഹേഷ് കാപ്പിൽ കുടുംബത്തോടൊപ്പം. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ഫോൺ:+971 56 852 5341.

English Summary:

Business Talks: Interview with Mentalist and Business Coach Mahesh Kappil, Pravasi Malayali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT