ADVERTISEMENT

ന്യൂഡൽഹി∙ ജമ്മു കശ്മീരിൽ നിന്നുള്ള ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറും ആർജെയുമായ യുവതിയെ ഗുരുഗ്രാമിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. സമൂഹമാധ്യമത്തിൽ 7 ലക്ഷത്തിലധികം പേർ പിന്തുടരുന്ന സിമ്രൻ സിങ്ങാണ് (25) മരിച്ചത്. ആർജെ സിമ്രാൻ എന്ന പേരിൽ സമൂഹമാധ്യമത്തിൽ വലിയ ആരാധകരുള്ള യുവതിയുടെ മരണത്തിൽ ഹരിയാന പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്

‘ജമ്മുവിന്റെ ഹൃദയസ്പന്ദനം’ എന്ന പേരിലാണ് യുവതി ആരാധകർക്കിടയിൽ അറിയപ്പെട്ടിരുന്നത്. അതേസമയം യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ആരോപണമുയരുന്നുണ്ട്. സമൂഹമാധ്യമത്തിൽ വളരെ സജീവമായിരുന്ന സിമ്രന്റെ അവസാന പോസ്റ്റ് ഡിസംബർ 13നായിരുന്നു. സിമ്രന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. 

English Summary:

RJ Simran's death : RJ Simran's death is under investigation by Haryana Police after the popular Jammu and Kashmir influencer was found dead in Gurugram. Suspicions of foul play exist despite initial reports suggesting suicide.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com