ADVERTISEMENT

ദുബായ് ∙ ബുർജ് ഖലീഫയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടമായിത്തീരുന്ന ബുർജ് അസീസി ടവറിന്‍റെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു.  725 മീറ്റർ ഉയരത്തിൽ 132 നിലകളുള്ള അംബരചുംബി 2028-നകം ദുബായ് ഷെയ്ഖ് സായിദ് റോഡിനടുത്ത് പൂർത്തിയാകും. ഏറ്റവും ഉയർന്ന ഹോട്ടൽ ലോബി, നൈറ്റ്ക്ലബ്,  നിരീക്ഷണ ഡെക്ക്, റസ്റ്ററന്‍റ്, ഹോട്ടൽ മുറി എന്നിങ്ങനെ സവിശേഷതകളോടെയാണ് ബുർജ് അസീസി രൂപകൽപന ചെയ്തിരിക്കുന്നത്.

6 ബില്യൻ ദിർഹം ചെലവ് വരുന്ന ബുർജ് അസീസിയുടെ രൂപകപനയും നിർമാണവും വാസ്തുവിദ്യാ വിസ്മയമായിരിക്കുമെന്ന് അധികൃതർ പറഞ്ഞു. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ദുബായിക്ക് ഈ ടവർ കൂടുതൽ ഖ്യാതിയുണ്ടാക്കുമെന്ന് ദുബായ് ആസ്ഥാനമായുള്ള ആർക്കിടെക്ചറൽ കൺസൾട്ടൻസി സ്ഥാപനമായ എഇ7 ആർക്കിടെക്റ്റുകൾ പറഞ്ഞു. 

ബുർജ് അസീസിയിൽ ഷോപ്പിങ് മാളിന് പുറമെ ഏഴ് സാംസ്കാരിക തീമുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു സെവൻ സ്റ്റാർ ഹോട്ടൽ; പെന്‍റ്ഹൗസുകൾ, അപാർട്ടുമെന്‍റുകൾ, അവധിക്കാല വസതികൾ, വെൽനസ് സെന്‍റുകൾ, നീന്തൽക്കുളങ്ങൾ, സിനിമാശാലകൾ, ജിമ്മുകൾ, മിനി മാർക്കറ്റുകൾ, റസിഡന്‍റ് ലോഞ്ചുകൾ, കുട്ടികളുടെ കളിസ്ഥലം എന്നിവയുമുണ്ടായിരിക്കും.

ബുർജ് അസീസി യാഥാർഥ്യമാകുമ്പോൾ അത് ക്വാലാലംപൂരിലെ 679 മീറ്റർ മെർദേക്ക 118-നെ മറികടന്ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ടവറായി മാറും.

English Summary:

Authorities have Released more Details about the Burj Azizi Tower

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com