ADVERTISEMENT

ദുബായ് ∙ ദുബായിൽ നടന്ന ഗ്ലോബൽ വിമൻസ് ഫോറം 'ദുബായ് 2024'ൽ താരമായി ബഹ്റൈൻ യൂത്ത് അഫയേഴ്‌സ് മന്ത്രി റവാൻ ബിൻത് നജീബ് തൗഫീഖി. പ്രസന്നമായ ഇടപെടലും ഉറച്ച തീരുമാനങ്ങളും കൊണ്ട് എല്ലാവരെയും ആകർഷിച്ച റവാൻ യുഎഇയും ബഹ്‌റൈനും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ ശക്തി ഊന്നിപ്പറയുകയും ചെയ്തു. ഇത് വളർച്ചയെ പ്രോത്സാഹിപ്പിച്ച പങ്കിട്ട തത്ത്വങ്ങളിലും ദർശനങ്ങളിലും വേരൂന്നിയതാണെന്ന് അവർ പറഞ്ഞു.

ഇരു രാജ്യങ്ങളുടെയും ശക്തമായ നേതൃത്വത്തിന്റെ ഫലമായി വിവിധ മേഖലകളിലെ വികസനമുണ്ടായി എന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് (വാം) നൽകിയ അഭിമുഖത്തിൽ റവാൻ അഭിപ്രായപ്പെട്ടു. ബഹ്‌റൈനിലെ യുവജന മന്ത്രാലയം യുവാക്കളെ അവരുടെ കഴിവുകൾ കണ്ടെത്തി എല്ലാ പിന്തുണയും നൽകി പ്രോത്സാഹിപ്പിക്കുന്നു. അവരെ പരിഷ്‌ക്കരിച്ച്  സജ്ജരാക്കുന്നതിന് വ്യക്തമായ ഒരു രീതിയാണ് സ്വീകരിക്കുന്നതെന്നും പറഞ്ഞു.  ഒരു ടാലന്റ് ഡാറ്റാബേസ് സ്ഥാപിക്കുന്നതും യുവ ബഹ്‌റൈനികളെ ശോഭനമായ ഭാവിയിലേയ്ക്ക് നയിക്കുന്നതിനുള്ള പാതകൾ സൃഷ്ടിക്കുന്നതും ഗുണകരമാണ്. 

ബഹ്‌റൈൻ യുവാക്കളിൽ ഞങ്ങൾ പൂർണ വിശ്വാസമർപ്പിക്കുന്നു. കാരണം അവർ ഭാവിയെ വിഭാവനം ചെയ്യാനും വെല്ലുവിളികൾക്ക് പരിഹാരം കാണാനും സജ്ജരാണ്. ഇതിനായി  യുവാക്കളെ ഉൾപ്പെടുത്തി 'മുസ്തഷർ സേവനം' ഞങ്ങൾ ആരംഭിച്ചു.  യുവാക്കളെ ശാക്തീകരിക്കുക എന്നത് ഗവൺമെന്റ് പ്രവർത്തനത്തിന്റെ ഒരു പ്രധാന ഘടകമാണ്. യുവാക്കളുടെ ആവശ്യങ്ങൾ ബഹ്‌റൈനിന്റെ സർക്കാർ പരിപാടിയിൽ വ്യക്തമായി സംയോജിപ്പിച്ചിരിക്കുന്നു.  യുവജനങ്ങളുമായി ബന്ധപ്പെട്ട സംരംഭങ്ങളിൽ യുഎഇയും ബഹ്‌റൈനും തമ്മിലുള്ള സഹകരണ ശ്രമങ്ങളെ റവാൻ അഭിനന്ദിച്ചു. സംയുക്ത യുവജന പരിപാടികളുടെയും സംരംഭങ്ങളുടെയും സമാരംഭം, കൈമാറ്റങ്ങൾ പ്രോത്സാഹിപ്പിക്കൽ, ഇരു രാജ്യങ്ങളിലെയും യുവാക്കൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തൽ എന്നിവയെ ഗുണപരമായി സ്വാധീനിച്ച ഒട്ടേറെ ഉഭയകക്ഷി കരാറുകൾ അവർ എടുത്തുകാട്ടി. 

ബഹ്റൈൻ യൂത്ത് അഫയേഴ്‌സ് മന്ത്രി റവാൻ ബിൻത് നജീബ് തൗഫീഖി. ചിത്രം: വാം
ബഹ്റൈൻ യൂത്ത് അഫയേഴ്‌സ് മന്ത്രി റവാൻ ബിൻത് നജീബ് തൗഫീഖി. ചിത്രം: വാം

ഈ മാസം ബഹ്‌റൈൻ ആരംഭിച്ച 'ഹോപ് നെറ്റ്‌വർക്കി'ൽ യുഎഇ യുവജന സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉൾപ്പെട്ടതാണ് ഏറ്റവും പുതിയ സഹകരണമെന്ന് അവർ കൂട്ടിച്ചേർത്തു. ഈ സംരംഭം രാഷ്ട്രങ്ങളെ അവരുടെ യുവാക്കളുടെ കഴിവിൽ ആത്മവിശ്വാസത്തോടെ ബന്ധിപ്പിക്കുന്നു, അവരെ ഭാവിയുടെ പ്രത്യാശയായി അംഗീകരിക്കുന്നു.

English Summary:

Bahrain Youth Minister Rawan bint Najeeb Tawfeeqi, participates in main session of Global Women’s Forum Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com