ADVERTISEMENT
Image Credit: Dubai Media Office
Image Credit: Dubai Media Office

ദുബായ് ∙ എമിറേറ്റ്‌സിന്‍റെ ഏറ്റവും പുതിയ സിഗ്നേച്ചർ എയർക്രാഫ്റ്റ് എ350 അവലോകനം ചെയ്യാൻ യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് രാജ്യാന്തര വിമാനത്താവളം സന്ദർശിച്ചു. ദുബായുടെ രണ്ടാമത്തെ ഉപ ഭരണാധികാരി അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡൻ്റ് ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം, ദുബായ് എയർപോർട്ട്സ്, എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവും ദുബായ് പോർട്ട് ആൻഡ് ബോർഡേഴ്സ് സെക്യൂരിറ്റി കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു.

ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം എയർലൈനിന്‍റെ എ350 നെറ്റ്‌വർക്ക് പ്ലാനുകളെക്കുറിച്ചും എമിറേറ്റ്‌സിന്‍റെ ഫ്ലീറ്റ് വിപുലീകരണത്തിനും നെറ്റ്‌വർക്ക് വളർച്ചയ്ക്കും ഏറ്റവും പുതിയ തരം വിമാനങ്ങൾ എങ്ങനെ ഗുണകരമാകുമെന്നും ഷെയ്ഖ് മുഹമ്മദിന് വിശദീകരിച്ചു. വരും വർഷങ്ങളിൽ യാത്രകൾ മെച്ചപ്പെടുത്താനും എമിറേറ്റ്‌സിന്‍റെയും ദുബായിലെയും വ്യവസായത്തെ ശക്തിപ്പെടുത്തുന്ന യാത്രാ അനുഭവത്തിന്‍റെ കാര്യത്തിലും കൂടുതൽ നിക്ഷേപം നടത്തുമെന്നും പ്രസ്താവനയിൽ പറഞ്ഞു.

Image Credit: Dubai Media Office
Image Credit: Dubai Media Office

എ350 വിമാനത്തിന്‍റെ പരിസ്ഥിതി സൗഹൃദ രൂപകൽപനയും ഇന്ധന ഉപയോഗം കുറയ്ക്കുന്ന നൂതന ഘടനയും കാരണം കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നു.എ350-ന്‍റെ എയർഫ്രെയിമിന്‍റെ എഴുപത് ശതമാനവും 53% കോമ്പോസിറ്റുകൾ ഉൾപ്പെടെയുള്ള നൂതന സാമഗ്രികൾ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. അവ മുൻ വിമാന ഡിസൈനുകളിൽ ഉപയോഗിച്ചതിനേക്കാൾ ഭാരം കുറഞ്ഞതും കൂടുതൽ കരുത്തുറ്റതുമാണ്.

Image Credit: Dubai Media Office
Image Credit: Dubai Media Office

യാത്രക്കാരുടെ സേവന നിലവാരം, സുഖകരമായ യാത്ര, സുരക്ഷ എന്നിവയിൽ ഇപ്പോൾ ഉയർന്ന റാങ്കിങ്ങിലുള്ള എയർലൈനിന്‍റെ തുടർച്ചയായ പുരോഗതിയിലേയ്ക്ക് നയിക്കുന്ന ടീമിന്‍റെ ശ്രമങ്ങളെയും ഷെയ്ഖ് മുഹമ്മദ് അഭിനന്ദിച്ചു. ആദ്യ എമിറേറ്റ്സ് എ350 വിമാനം തിങ്കളാഴ്ച ടൗളൂസിൽ നിന്നാണ് കൈമാറിയത്. ദുബായിലേയ്ക്കുള്ള ഔദ്യോഗിക കന്നിയാത്രയ്ക്ക് ശേഷം അവസാന മിനുക്കുപണികൾ സ്വീകരിക്കാൻ നേരെ എമിറേറ്റ്സ് എൻജിനീയറിങ് സെൻ്ററിലേയ്ക്ക് കൊണ്ടുപോയി.

Image Credit: Dubai Media Office
Image Credit: Dubai Media Office

എ350 വിമാനം ജനുവരി 3-ന് എഡിൻബർഗിലേയ്ക്ക് ആദ്യ വാണിജ്യ സേവനത്തിനായി പറക്കും. തുടർന്ന് 2025 അവസാനത്തോടെ മധ്യപൂർവദേശം/ജിസിസി, പശ്ചിമേഷ്യ, യൂറോപ് എന്നിവിടങ്ങളിലെ മറ്റ് എട്ട് നഗരങ്ങളിൽ സർവീസ് നടത്തും. വ്യോമഗതാഗതത്തിലും വ്യോമയാനരംഗത്തും ആഗോളതലത്തിലുള്ള മത്സരക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധത ഷെയ്ഖ് മുഹമ്മദ് ഊന്നിപ്പറഞ്ഞു.

ആഗോള കമ്മ്യൂണിറ്റികളെ ബന്ധിപ്പിക്കുന്നതും വളർച്ചയ്ക്കും സമൃദ്ധിക്കും പുരോഗതിക്കുമുള്ള അവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഒരു നിർണായക വ്യവസായമെന്ന നിലയിൽ വ്യോമയാനത്തിന്‍റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.  1,14,000 ആളുകളാണ് എമിറേറ്റ്സിൽ ജോലി ചെയ്യുന്നത്. ജിവിഎ-യിൽ 5 ബില്യൺ ദിർഹം അല്ലെങ്കിൽ എമിറേറ്റിന്‍റെ ജിഡിപിയുടെ 15% സംഭാവന ചെയ്യുന്ന ദുബായിലെ വ്യോമയാന മേഖലയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയാണ് എമിറേറ്റ്സ് ഗ്രൂപ്പ്.

English Summary:

Mohammed bin Rashid reviews Emirates’ new A350 at Dubai International Airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com