ഫറൂഖ് യൂസഫ് അൽമൊയായദ് അന്തരിച്ചു; വിടവാങ്ങിയത് മലയാളികൾ അടക്കം ആയിരങ്ങൾക്ക് ജോലി നൽകിയ വ്യവസായി

Mail This Article
മനാമ ∙ ബഹ്റൈന്റെ സാമ്പത്തിക, വ്യവസായ മേഖലയ്ക്കു പുതിയ ദിശാബോധം നൽകിയ വ്യവസായ പ്രമുഖൻ ഫറൂഖ് യൂസഫ് അൽമൊയായദ് (80) അന്തരിച്ചു. വൈ.കെ. അൽമൊയായദ് ആൻഡ് സൺസ്, അൽ മൊയായദ് പ്രോപ്പർട്ടീസ്, നാഷനൽ ബാങ്ക് ഓഫ് ബഹ്റൈൻ, ബഹ്റൈൻ ഡ്യൂട്ടി ഫ്രീ, ഗൾഫ് ഹോട്ടൽസ് ഗ്രൂപ്പ്, ബഹ്റൈൻ നാഷനൽ ഹോൾഡിങ്സ്, അഹ്‌ലിയ യൂണിവേഴ്സിറ്റി, നാഷനൽ ഫിനാൻസ് ഹൗസ്, അൽ വസത് പബ്ലിഷിങ് ആൻഡ് ഡിസ്ട്രിബ്യൂഷൻ എന്നീ സ്ഥാപനങ്ങളുടെ ചെയർമാനായിരുന്നു.
പിതാവ് തുടങ്ങിവച്ച വ്യവസായ സംരംഭങ്ങൾ വളർത്തുകയും വിപുലപ്പെടുത്തുകയും ചെയ്ത ഫറൂഖ് മലയാളികൾ അടക്കം ആയിരക്കണക്കിന് പ്രവാസികൾക്ക് ജോലി നൽകി. മുത്ത് വ്യാപാരമായിരുന്നു കുടുംബത്തിന്റെ ആദ്യ ബിസിനസ്. വൻജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കാരം നടത്തി.