കെ.സുധാകരൻ നാളെ ദുബായിൽ
Mail This Article
×
ദുബായ് ∙ രണ്ടുദിവസത്തെ സന്ദർശനത്തിനായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി നാളെ ദുബായിൽ എത്തും. രാവിലെ 8.30ന് ദുബായ് ടെർമിനൽ ഒന്നിൽ സുധാകരനെ കോൺഗ്രസ് പ്രവർത്തകർ സ്വീകരിക്കും.
വൈകിട്ട് 7.30ന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഇൻകാസ് യുഎഇ കമ്മിറ്റി സംഘടിപ്പിക്കുന്ന യുഎഇ ദേശീയ ദിനാഘോഷച്ചടങ്ങ് സുധാകരൻ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച ഉച്ചയ്ക്കു ശേഷം 3.30ന് ദുബായ് മംസാറിലെ ഫോക്‌ലോർ അക്കാദമിയിൽ സദ്ഭാവന ഗ്ലോബൽ കൾചറൽ ഫോറം സംഘടിപ്പിക്കുന്ന സദ്ഭാവനോത്സവത്തിലും പങ്കെടുക്കും.
ലക്ഷ്മി ഗോപാലസ്വാമിയുടെ നൃത്തം, ഹരീഷ് കണാരന്റെ കോമഡി, അജയ് ഗോപാലും സംഘവും അവതരിപ്പിക്കുന്ന ഗാനമേള എന്നിവയും അരങ്ങേറും. കെപിസിസി പ്രസിഡന്റായ ശേഷം ആദ്യമായാണ് സുധാകരൻ യുഎഇയിൽ എത്തുന്നത്.
English Summary:
KPCC President K. Sudhakaran MP will Arrive in Dubai Tomorrow
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.