ADVERTISEMENT

അബുദാബി ∙ ഇന്ന് രാജ്യത്ത് ഏറ്റവും കുറഞ്ഞ താപനില പർവതപ്രദേശങ്ങളിൽ 8 ഡിഗ്രി സെൽഷ്യസും കൂടിയത് 30 ഡിഗ്രി സെൽഷ്യസ് വരെയുമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പകൽ നേരിയതോ മിതമായതോ ആയ കാറ്റ് വീശും. കൂടാതെ, മൂടൽമഞ്ഞിന് യെല്ലോ അലർട്ട് പുറപ്പെടുവിക്കുകയും ചെയ്തു.

അതേസമയം, ഇന്നലെ അബുദാബിയിൽ 28 ഡിഗ്രി സെൽഷ്യസിലേയ്ക്കും ദുബായിൽ 27 ഡിഗ്രി സെൽഷ്യസിലേയ്ക്കും താപനില ഉയർന്നിരുന്നു. എങ്കിലും ഇന്ന് അബുദാബിയിൽ താപനില 17 ഡിഗ്രി സെൽഷ്യസും ദുബായിൽ 19 ഡിഗ്രി സെൽഷ്യസും  ആയിരിക്കും. ഇന്ന് രാത്രിയിലും വെള്ളിയാഴ്ച രാവിലെയും ഈർപ്പം അനുഭവപ്പെടും. ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് പടിഞ്ഞാറൻ പ്രദേശങ്ങളിൽ മൂടൽമഞ്ഞ്  രൂപപ്പെടും. അബുദാബിയിൽ 35 മുതൽ 75 ശതമാനം വരെയും ദുബായിൽ 35 മുതൽ 65 ശതമാനം വരെയും ജലനിരപ്പ് ഉയരും.

English Summary:

Lowest temperature in the country today; National Weather Service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com