ADVERTISEMENT

അബുദാബി ∙ യുഎഇയുടെ കാരുണ്യപ്രവാഹത്തിൽ വിദേശ രാജ്യങ്ങൾക്ക് നൽകിയത് കോടികളുടെ സഹായം. യുഎഇ രൂപീകൃതമായത് മുതൽ ഈ വർഷം പകുതി വരെയുള്ള കണക്കനുസരിച്ച് 36,000 കോടി ദിർഹത്തിന്റെ സഹായമാണ് നൽകിയത്.

53 വർഷംകൊണ്ട് വികസനത്തിലേക്കു കുതിക്കുമ്പോഴും അശരണരെ ചേർത്തുപിടിക്കുകയാണ് യുഎഇ. പ്രകൃതി ദുരന്തങ്ങളിൽപ്പെട്ടും യുദ്ധവും ദാരിദ്ര്യവും മൂലം ദുരിതത്തിലായവരെയുമാണ് സഹായിച്ചത്. ഇതിനു പുറമെയാണ്  പട്ടിണിയകറ്റാനും കുടിവെള്ളമെത്തിക്കാനും വിദ്യാഭ്യാസ ഉന്നമനത്തിനും ചികിത്സയ്ക്കുമായി പദ്ധതികൾ പ്രഖ്യാപിച്ചത്.

ചിത്രം: വാം.
ചിത്രം: വാം.

ദേശീയ, രാജ്യാന്തര ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് രൂപീകരിച്ച എർത്ത് സായിദ് എന്ന പുതിയ ജീവകാരുണ്യ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്കായി 2000 കോടി ദിർഹം നീക്കിവയ്ക്കാനും പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. ആഗോള ജനതയുടെ ജീവിതം മെച്ചപ്പെടുത്തുക, ക്ഷേമം ഉറപ്പാക്കുക, വ്യക്തികളെ ശാക്തീകരിക്കുക, ജനങ്ങളുടെ ക്ഷേമവും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ.

English Summary:

UAE Foreign Aid Hit AED 360 Billion Since 1971

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com