ഖുറം നാച്ചുറല്‍ പാര്‍ക്ക് താത്കാലികമായി അടച്ചു
![muscat-night-festival-2024-scheduled Image Credit: Petr Kahanek/istockphoto.com](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/gulf/images/2024/10/6/muscat-night-festival-2024-scheduled1.jpg?w=1120&h=583)
Mail This Article
×
മസ്‌കത്ത് ∙ മസ്‌കത്ത് നൈറ്റ്‌സ് ഫെസ്റ്റിവലിന്റെ മുന്നൊരുക്കങ്ങള്‍ക്കായി ഖുറം നാച്ചുറല്‍ പാര്‍ക്ക് താത്കാലികമായി അടച്ചതായി മസ്‌കത്ത് നഗരസഭ അറിയിച്ചു. ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി സന്ദര്‍ശകരെ ഉടന്‍ തന്നെ വീണ്ടും സ്വാഗതം ചെയ്യുമെന്നും നഗരസഭ എക്‌സില്‍ അറിയിച്ചു.
ഒമാനിലെ ഏറ്റവും വലിയ ഉത്സവ രാവുകള്‍ക്ക് നഗരം ഒരുങ്ങുകയാണ്. ഖുറം നാച്ചുറല്‍ പാര്‍ക്കിന് പുറമെ ആമിറാത്ത് പാര്‍ക്ക്, നസീം പാര്‍ക്ക്, ഒമാന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്‍, സൂര്‍ അല്‍ ഹദീദ് ബീച്ച്, വാദി അല്‍ ഖൂദ്, ഒമാന്‍ കണ്‍വെന്‍ഷന്‍ ആൻഡ് എക്‌സിബിഷന്‍ സെന്റര്‍ എന്നിവയാണ് ഫെസ്റ്റിവല്‍ വേദികള്‍. ഈ മാസം 23ന് ആരംഭിക്കുന്ന ഫെസ്റ്റിവല്‍ ജനുവരി 21 വരെ തുടരും.
English Summary:
Qurum Natural Park Temporarily Closed for Muscat Nights Preparations
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.