ചെറുപ്പക്കാരിൽ 27.30% പേർ പ്രീ ഡയബെറ്റിക്
Mail This Article
×
ദുബായ് ∙ രാജ്യത്ത് 18 – 25 വയസ്സുകാരിലെ പ്രമേഹരോഗികളുടെ എണ്ണം കൂടുന്നതായി സാമൂഹിക സുരക്ഷാ മന്ത്രാലയം. പ്രമേഹം ആരംഭദശയിലുള്ള 24 ശതമാനം പേരും ഈ പ്രായത്തിലുള്ളവരാണ്. ഈ ഘട്ടത്തിലുള്ളവരിൽ 50.5 ശതമാനം പുരുഷന്മാരും 49.5 ശതമാനം സ്ത്രീകളുമാണ്. പരിശോധിച്ചവരിൽ അമിതവണ്ണമുള്ളവർ 36 ശതമാനമാണ്.
പ്രമേഹം പ്രാഥമിക ഘട്ടത്തിലുള്ളവർ രക്തത്തിലെ കൊളസ്ട്രോൾ പരിശോധിച്ച് മുൻകരുതലെടുക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഒരു വർഷത്തിനിടയിൽ ഒന്നര ലക്ഷത്തിലധികം പ്രമേഹ പരിശോധനകൾ മന്ത്രാലയം നടത്തി. ഇതിൽ 27.30% പേർ പ്രീ ഡയബെറ്റിസ് ഘട്ടത്തിലാണ്. 6.5 ശതമാനം പേർ പ്രമേഹം ബാധിതരായിരുന്നു.
English Summary:
Diabetes Cases among 18-25 year Olds in the UAE are Rising
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.