'ജിസിസി രാജ്യങ്ങള്‍ക്ക് അഭിമാനം': സൗദിയെ അഭിനന്ദിച്ച് കുവൈത്ത് അമീര്‍
Mail This Article
കുവൈത്ത് സിറ്റി ∙ 2034 ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ സൗദി അറേബ്യയക്ക് അവസരം ലഭിച്ചതില്‍ അഭിനന്ദനം അറിയിച്ച് കുവൈത്ത് അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിനുമാണ് അമീര്‍ അഭിനന്ദന സന്ദേശം അയച്ചത്.
നേട്ടം ജിസിസി രാജ്യങ്ങള്‍ക്ക് അഭിമാനമെന്ന് അമീര്‍ സന്ദേശത്തില്‍ വ്യക്തമാക്കി. സ്‌പെയിനിനും പോര്‍ച്ചുഗലിനുമൊപ്പം 2030 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന മൊറോക്കോ രാജാവ് മുഹമ്മദ് ആറാമന് കുവൈത്ത് അമീര്‍ അഭിനന്ദന സന്ദേശം അയച്ചു. കുവൈത്ത് കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍-ഹമദ് അല്‍-സബാഹും സൗദി അറേബ്യയുടെ നേട്ടത്തില്‍ അഭിനന്ദിച്ചു. കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അല്‍ സബാഹ് സൗദി രാജാവിനെയും കിരീടാവകാശിയേയും അഭിനന്ദിച്ചു.