ബ്ലോക്ക് ചെയിൻ രംഗത്തെ പ്രമുഖരായ സർക്കിളുമായി കൈകോർത്ത് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ്
Mail This Article
അബുദാബി/ കൊച്ചി ∙ രാജ്യാന്തര തലത്തിൽ കറൻസി വിനിമയത്തിന് പേര് കേട്ട ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് ബ്ലോക്ക്ചെയിൻ ടെക്നോളജി രംഗത്തെ ആഗോളതലത്തിലെ പ്രമുഖരായ സർക്കിൾ ഇന്റർനെറ്റ് ഗ്രൂപ്പുമായി കരാറിൽ ഒപ്പുവച്ചു. അബുദാബിയിലെ ഏറ്റവും വലിയ ഫിനാൻഷ്യൽ ഇവന്റായ ഫിനാൻസ് വീക്കിൽ (ADFW) വെച്ച നടന്ന ചടങ്ങിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എം.ഡി. അദീബ് അഹമ്മദും, സർക്കിൾ ഇന്റർനെറ്റ് ഗ്രൂപ്പ് സഹസ്ഥാപകനും സിഇഒയുമായ ജെറമി അലയറുമാണ് കരാറിൽ ഒപ്പുവച്ചത്.
സർക്കിൾ പൂർണ്ണമായി റിസർവ് ചെയ്‌തിരിക്കുന്ന ഡിജിറ്റൽ ഡോളറായ യുഎസ്‌ഡിസി (USDC) ഉൾപ്പെടെയുള്ള ഡിജിറ്റൽ മണി ഇനി മുതൽ അതിർത്തി കടന്നുള്ള പേയ്മെന്റുകളിൽ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ഉപയോഗ0പ്പെടുത്തും. തുടക്കത്തിൽ മിഡിൽ ഈസ്റ്റിനും ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള ഇടപാടുകളെയാണ് ലക്ഷ്യമിടുന്നത്. കൂടാതെ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ പണമിടപാട് പ്ലാറ്റ്ഫോമായ Digit9 വഴിയുള്ള പണമിടപാടുകളെ ലളിതമാക്കുകയും ചെയ്യുന്നു.
യുഎസ്‌ഡിസി പ്രയോജനപ്പെടുത്തുന്നതിലൂടെ, ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയുടെ വേഗത പ്രയോജനപ്പെടുത്താനാകും. ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലൂടെ, ഇടപാടുകളിലെ ചിലവ് കുറയ്ക്കുക, മൂല്യമായ പണലഭ്യത, വർധിച്ച പണലഭ്യത എന്നിവയ്‌ക്കൊപ്പം തൽസയം തന്നെ തുക ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള നടപടികളും ഈ പങ്കളിത്തത്തിലൂടെ ലക്ഷ്യമിടുന്നു.
ലോകോത്തര ഡിജിറ്റൽ കമ്പനിയായ സർക്കിളുമായി കൈകോർക്കുന്നതോടെ തങ്ങളുടെ ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച സൗകര്യങ്ങൾ ഉള്ള ലോകോത്തര സൗകര്യം നൽകാനാകുന്നതിൽ അതീവ സന്തോഷമുണ്ടെന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എംഡി അദീബ് അഹമ്മദ് വ്യക്തമാക്കി. ലോകമാകമാനം വളരെ വേഗത്തിൽ ശക്തി പ്രാപിക്കുന്ന ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ച് പണമിടപാടുകൾ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുമെന്നും അദീബ് അഹമ്മദ് പ്രത്യാശ പ്രകടിപ്പിച്ചു.
ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സുമായുള്ള ഈ സുപ്രധാന പങ്കാളിത്തം തങ്ങളുടെ മുന്നോട്ടുള്ള യാത്രയ്ക്ക് കൂടുതൽ കരുത്താകുമെന്ന് സർക്കിളിന്റെ സഹസ്ഥാപകനും സിഇഒയുമായ ജെറമി അലയർ പറഞ്ഞു. "എഡിജിഎമ്മിൽ ഉൾപ്പെടുത്തുകയും ലുലുഫിൻ പോലുള്ള വ്യവസായ പ്രമുഖരുമായി സഹകരിക്കുകയും ചെയ്യുന്നതിലൂടെ, ഈ മേഖലയിലെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഞങ്ങൾ ശക്തിപ്പെടുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.