വിന്റർ ക്യാംപുകൾക്ക് ഇന്നു തുടക്കം
Mail This Article
×
ദുബായ് ∙ മുനിസിപ്പാലിറ്റിയുടെ വിന്റർ ക്യാംപുകൾ ഇന്നു മുതൽ 26 വരെ നടക്കും. 7 - 12 വയസ്സുള്ള 50 കുട്ടികളാണ് ക്യാംപിൽ പങ്കെടുക്കുന്നത്. കുട്ടികളുടെ വ്യക്തിത്വ വികസനം, ഭാവന വികാസം, ടീം വർക്ക് തുടങ്ങിയ ഗുണങ്ങളെ മെച്ചപ്പെടുത്തുന്നതിനാണ് ക്യാംപിൽ പ്രാധാന്യം നൽകുന്നത്.
നാടക പരിശീലനം, സംഗീത പരിശീലനം, കരകൗശല വസ്തുക്കളുടെ നിർമാണം, ട്രാഫിക് ബോധവൽക്കരണം, കടലിലെ രക്ഷാപ്രവർത്തനം തുടങ്ങിയ കാര്യങ്ങളിൽ പരിശീലനം നൽകും. സാഹസിക യാത്രകൾ, യോഗ, കുതിര സവാരി എന്നിവയും ഷെയ്ഖ് സായിദ് ഹൗസ്, മുഷ്റിഫ് നാഷനൽ പാർക്ക്, ജുമൈറ ബീച്ച്, ദുബായ് മുനിസിപ്പാലിറ്റി ക്യാംപസ് എന്നിവിടങ്ങളിൽ സന്ദർശനവും കുട്ടികൾക്കായി ക്രമീകരിച്ചിട്ടുണ്ട്.
English Summary:
Dubai Municipality's Winter Camps Start Today
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.