10 കോടി ദിർഹത്തിന്റെ ഒന്നാം സമ്മാന ജേതാവിനെ തേടി യുഎഇ ലോട്ടറി; അടുത്ത നറുക്കെടുപ്പ് ഈ മാസം 28ന്
Mail This Article
×
അബുദാബി ∙ ദി യുഎഇ ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പിൽ 29080 പേർക്ക് സമ്മാനം. 10 കോടി ദിർഹത്തിന്റെ ഒന്നാം സമ്മാനത്തിനും 10 ലക്ഷം ദിർഹത്തിന്റെ രണ്ടാം സമ്മാനത്തിനുമുള്ള കാത്തിരിപ്പ് തുടരുന്നു.
ഈ 2 വിഭാഗങ്ങളിലും വിജയ നമ്പറുകൾ ശരിയാക്കാൻ ആർക്കും സാധിച്ചില്ല. 5 നമ്പറുകൾ ശരിയാക്കിയ 4 പേർക്കും ലക്കി ചാൻസ് ഐഡിയിലെ 7 പേർക്കും ഉൾപ്പെടെ 11 പേർക്ക് ഒരു ലക്ഷം ദിർഹം വീതം ലഭിച്ചു. 211 പേർക്ക് 1000 ദിർഹം വീതവും 28,858 പേർക്ക് 100 ദിർഹം വീതവും ലഭിച്ചതായി ലോട്ടറി ഓപ്പറേറ്ററായ ഗെയിം എൽഎൽസി അറിയിച്ചു. അടുത്ത നറുക്കെടുപ്പ് ഈ മാസം 28ന്.
English Summary:
UAE's Lottery Draw Scheduled for December 28th
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.