അറേബ്യന്‍ ഗള്‍ഫ് കപ്പ് ഇന്ന്; പ്രധാനമന്ത്രി നരേന്ദ്ര മേദി മുഖ്യാതിഥി
Mail This Article
കുവൈത്ത് സിറ്റി ∙ ഇന്ന് കുവൈത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മേദി കുവൈത്ത് ആതിഥേയത്വം വഹിക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ മുഖ്യാതിഥിയായി സംബന്ധിക്കും. വൈകുനേരം അര്‍ദിയ ഷെയ്ഖ് ജാബിര്‍ സ്റ്റേഡിയത്തിലാണ് മത്സരം. സബാ അല്‍ സാലെമിലുള്ള ഷെയ്ഖ് സാദ് അല്‍ അബ്ദുല്ല അല്‍ സലേം അല്‍ സബാഹ് ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് ഹാളില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തശേഷമാണ് മോദി മത്സര വേദിയിലേക്ക് പോകുന്നത്.
ആദ്യ മത്സരം കുവൈത്തും ഒമാനും തമ്മിലാണ്. കുവൈത്ത് സമയം രാത്രി 8 മണി. പത്ത് മണിയ്ക്ക് ഖത്തര്‍ - യുഎഇ മത്സരവുമുണ്ട്. ഞായറാഴ്ച ഇറാഖ് -യെമന്‍ (5.25), സൗദി അറേബ്യ-ബഹ്‌റൈന്‍ (8.30) മത്സരങ്ങളുമുണ്ട്. മത്സരങ്ങളുമായി ബന്ധപ്പെട്ട് ടിക്കറ്റുകള്‍ ഔദ്യോഗിക ആപ്ലിക്കേഷനായ 'ഹയാകോം' വഴി മാത്രമേ എടുക്കാവൂയെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.
ആഭ്യന്തരം, അഗ്നിശമന സേന, പൊതുമരാമത്ത്, മുനിസിപ്പാലിറ്റി തുടങ്ങിയ സമിതികളുടെ മേല്‍നോട്ടത്തില്‍ ചാംപ്യന്‍ഷിപ്പിന്റെ നടത്തിപ്പിനായി നടപടികള്‍ എല്ലാം പൂര്‍ത്തികരിച്ചെന്ന് അധികൃതര്‍ വ്യക്തമാക്കി. 12,000 വാഹന പാര്‍ക്കിങ് സ്ഥലങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. 20 എന്‍ട്രി -എക്സിറ്റ് കവാടങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അറേബ്യന്‍ ഗള്‍ഫ് കപ്പ് ജനുവരി 3 വരെയാണ്.