ADVERTISEMENT

മദീന ∙കഴിഞ്ഞ ഒരാഴ്ചക്കിടെ മദീനയിലെ പ്രവാചക പള്ളി സന്ദർശിക്കാനെത്തിയത് 67,71,193 വിശ്വാസികൾ.  ഗ്രാൻഡ് മോസ്‌കിന്റെയും പ്രവാചകന്റെ പള്ളിയുടെയും  പരിപാലന ചുമതലയുള്ള  ജനറൽ അതോറിറ്റിയാണ് സന്ദർശകർക്ക് തടസമില്ലാത്ത അനുഭവം ഉറപ്പാക്കുന്നതിന് വിപുലമായ സേവനങ്ങൾ നടപ്പാക്കുന്നത്.

7,76,805 സന്ദർശകർ പ്രവാചകനെയും അദ്ദേഹത്തിന്റെ രണ്ട് അനുചരന്മാരെയും അഭിവന്ദനം ചെയ്തു.  4,68,963 പേർ  അൽ റൗദ അൽ ഷെരീഫിൽ പ്രാർത്ഥന നടത്തിയതായും അതോറിറ്റി റിപ്പോർട്ട് ചെയ്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 53,952 സന്ദർശകർക്ക് നൽകിയിട്ടുള്ള ബഹുഭാഷാ ആശയവിനിമയ സഹായവും പ്രധാന സേവനങ്ങളിൽ ഉൾപ്പെടുന്നു.

30,320 ലിറ്റർ അണുനാശിനികൾ ഉപയോഗിച്ചാണ് ശുചീകരണ, അണുനശീകരണ ജോലികൾ ചെയ്തത്. വിശ്വാസികൾക്കായി 1,790 ടൺ സംസം വെള്ളം വിതരണം ചെയ്തു. കൂടാതെ ഗുണനിലവാരം നിലനിർത്തുന്നതിനായി 202 ജല സാമ്പിളുകൾ പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്തതായും അധികൃതർ വിശദമാക്കി. 

English Summary:

Prophet’s Mosque Welcomes over 6.7 Million Visitors in One Week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com