ADVERTISEMENT

ദോഹ∙ ലോക അറബിക് ഭാഷാ ദിനാചരണത്തിന്‍റെ ഭാഗമായി ഖത്തറിലെ ഖലം അക്കാദമിയിൽ വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ആങ്കറിങ് ഉൾപ്പെടെ എല്ലാം അറബിക് ഭാഷയിൽ നടത്തിയ പരിപാടി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പുതിയ അനുഭവമായി. കെജി തലം മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾ പ്രസംഗം, കവിതകൾ, സംഭാഷണങ്ങൾ, ഖുർആൻ പാരായണം, സ്കിറ്റ്, ഗാനങ്ങൾ എന്നിവ അവതരിപ്പിച്ചു.

ഖലം അക്കാദമി പ്രിൻസിപ്പൽ ഹാഫിദ് അസ്‌ലം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഖത്തറിലെ അറബിക് ദിനപത്രമായ അൽ റായ സോഷ്യൽ മീഡിയ വിഭാഗത്തിലെ അലി ഹുസൈൻ പരിപാടി ഉദ്ഘാടനം ചെയ്തു. അറബിക് ഭാഷാ പഠനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ഖലം വിഭാവനം ചെയ്യുന്ന പുതിയ പഠന രീതിയെക്കുറിച്ചും പ്രിൻസിപ്പൽ വിശദീകരിച്ചു.

qalam-academy-arabic-day

ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അക്കാദമിക് കമ്മിറ്റി ചെയർമാനും എംഇഎസ് കോളജ് മാറമ്പള്ളി അസോസിയേറ്റ് പ്രഫസറുമായ അസീസ് മൗലവി അറബിക് ഭാഷയിൽ ആശംസകൾ നേർന്നു. വൈസ് പ്രിൻസിപ്പൽ റഹീം റിപ്പോർട്ട് അവതരിപ്പിച്ചു. പ്രോഗ്രാം കൺവീനർ മജീദ് നാദാപുരം സ്വാഗതവും അബ്ദുൽ ലത്തീഫ് പുല്ലൂക്കര നന്ദിയും പറഞ്ഞു.

കുട്ടികളുടെ കലാപരിപാടിക്കിടെ ഖലം തീം സോങ് സ്വിച്ച് ഓൺ കർമം നോബിൾ സ്കൂൾ ചെയർമാൻ, മദ്രസ കമ്മിറ്റി ചെയർമാൻ, ക്യുഐഐസി പ്രസിഡന്‍റ്, സെക്രട്ടറി തുടങ്ങിയവർ ചേർന്ന് നിർവഹിച്ചു. തുടർന്ന് കുട്ടികൾ തീം സോങ് വേദിയിൽ അവതരിപ്പിച്ചു.

ഹുസൈൻ മുഹമ്മദ്, ഷരീഫ് സി.കെ, ക്യുഐഐസി പ്രസിഡന്‍റ് സുബൈർ വക്ര, ഷമീർ പി.കെ, അക്ബർ കാസിം, പിടിഎ പ്രസിഡന്‍റ് ഷാഫി, സെക്രട്ടറി ഷാനവാസ് പി.വി, കുഞ്ഞാലിക്കുട്ടി, കമ്മിറ്റി കൺവീനർ അർഷദ് മാഹി തുടങ്ങിയവർ സന്നിഹിതരായിരുന്നു. പിടിഎ പ്രസിഡന്‍റ് മുഹമ്മദ് ശാഫിയുടെ നേതൃത്വത്തിൽ അക്കാദമിയിൽ നിന്ന് അസസ്മെന്‍റിൽ ഉയർന്ന മാർക്കുകൾ നേടിയ കുട്ടികൾക്ക് രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ അവാർഡ് വിതരണം നടത്തി.

English Summary:

Al-Qalam Academy Arabic Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com