ADVERTISEMENT

കുവൈത്ത് സിറ്റി ∙ ഔദ്യോഗിക സന്ദര്‍ശനത്തിനായി കുവൈത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബയാന്‍ പാലസില്‍ ഒരുക്കിയത് പ്രത്യേക ലഞ്ച്. പി.എം ഓഫിസിന്റെ നിര്‍ദേശാനുസരണം വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയിട്ടുള്ള ലഞ്ച് ആയിരുന്നു ക്രമീകരിച്ചത്. ലെന്റില്‍ സൂപ്പ്, പുതിന ചട്നിക്കൊപ്പം തന്തൂരി പനീര്‍, ഗ്രില്‍ ചെയ്ത കോളിഫ്ലവര്‍, പോര്‍ട്ടോബല്ലോ മഷ്റൂമിന്റെ വിഭവങ്ങള്‍ തുടങ്ങിവയ്ക്കൊപ്പം കുവൈത്തിന്റെ പാരമ്പര്യ വിഭവങ്ങള്‍ അടങ്ങിയ സ്വാദിഷ്ടമായ ലഞ്ച് ആണ് ഒരുക്കിയിരുന്നത്. അതിഥിയോടുള്ള ബഹുമാനാർഥം എല്ലാവര്‍ക്കും ഒരേ ഭക്ഷണം, പ്രത്യേകിച്ച് വെജിറ്റേറിയന്‍ ഭക്ഷണം വിളമ്പുന്നത് അത്യപൂര്‍വ്വമാണ്.  

ആലപ്പുഴ സ്വദേശിയായ ബാന്‍ക്വറ്റ് മാനേജര്‍ രാജിവ് ജി. പിള്ള, സൂപ്പര്‍വൈസര്‍ തൃശൂര്‍ സ്വദേശി മണികണ്ഠന്‍ ജയപ്രകാശ് എന്നിള്ളവര്‍ അടക്കമുള്ള സര്‍വീസ് ടീമാണ് നേത്യതം നല്‍കിയത്. 

കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ അല്‍ സബാഹിന്റെ ക്ഷണപ്രകാരം എത്തിയ പ്രധാനമന്ത്രിക്ക് ഞായറാഴ്ച പാലസില്‍ രാജകീയ സ്വീകരണമാണ് ലഭിച്ചത്.

കുവൈത്തിന്റെ പരോമോന്നത ബഹുമതിയായ മുബാറഖ് അല്‍ കബീര്‍ മോദിയ്ക്ക് അമീര്‍ നല്‍കി. അമീറിന്റെ നിര്‍ദേശാനുസരണം കിരീടാവകാശി സബാഹ് ഖാലീദ് അല്‍ ഹമൂദ് അല്‍ സബാഹ് ആണ് മോദിയ്ക്ക് ഭക്ഷണം ഒരുക്കിയത്. കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ മുബാറക് അല്‍ സബാഹ്, ഉപ പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹ്, ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കര്‍, ദേശീയ ഉപദേഷ്ടാവ് അജിത് ഡോവല്‍ അടക്കമുള്ള ഉന്നതരും ലഞ്ചില്‍ സംബന്ധിച്ചിരുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം മോദി മടങ്ങി.

English Summary:

Special lunch prepared for Modi at Bayan Palace in Kuwait

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com