ദുബായ് നമ്പർ പ്ലേറ്റ് ലേലത്തിൽ റെക്കോർഡ് വരുമാനം സ്വന്തമാക്കി ആർടിഎ
Mail This Article
×
ദുബായ്∙ നമ്പർ പ്ലേറ്റുകൾക്കായുള്ള 117-ാമത് ഓപ്പൺ ലേലത്തിൽ 81 ദശലക്ഷം ദിർഹത്തിന്‍റെ റെക്കോർഡ് വരുമാനം നേടി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). ലേലത്തിൽ മൊത്തം 81.178 ദശലക്ഷം ദിർഹമാണ് ലഭിച്ചത്.
ശനിയാഴ്ച നടന്ന ലേലത്തിൽ ബിബി55 എന്ന നമ്പർ പ്ലേറ്റ് ഏറ്റവും ഉയർന്ന തുകയ്ക്ക് ലേലത്തിൽ പോയി. 63 ലക്ഷം ദിർഹമായിരുന്നു ഇതിന്‍റെ വില. എഎ21 പ്ലേറ്റ് 6.16 ദശലക്ഷം ദിർഹത്തിനും ബിബി100 പ്ലേറ്റ് 50 ലക്ഷം ദിർഹത്തിനും ലേലത്തിൽ പോയി.
എഎ, ബിബി, കെ, ഒ, ടി, യു, വി, ഡബ്ല്യു, എക്സ്, വൈ, ഇസെഡ് എന്നീ കോഡുകളിലായി രണ്ട്, മൂന്ന്, നാല്, അഞ്ച് അക്കങ്ങൾ ഉൾക്കൊള്ളുന്ന 90 പ്രീമിയം നമ്പർ പ്ലേറ്റുകളാണ് ആർടിഎ ലേലത്തിൽ വച്ചത്.
English Summary:
UAE: 117th Open Auction for Number Plates Generates Over AED81 Million
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.