ADVERTISEMENT

മക്ക ∙ ഈ വർഷം മൂന്നാം പാദത്തിൽ മക്കയിൽ എത്തിയ ഉംറ തീർഥാടകരുടെ എണ്ണം 62 ലക്ഷം കവിഞ്ഞു. മുൻവർഷത്തെ ഇതേ കാലയളവിനെക്കാൾ 35% കൂടുതലാണിതെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ള തീർഥാടകരുടെ കണക്കാണിത് (പുരുഷന്മാർ– 57.40%, വനിതകൾ– 42.60%). 

വിദേശ തീർഥാടകരുടെ എണ്ണത്തിൽ 29.2 ശതമാനവും ആഭ്യന്തര തീർഥാടകരുടെ എണ്ണത്തിൽ 42.4 ശതമാനവും വർധനയുണ്ട്. വിദേശ ടൂറിസ്റ്റുകൾ സൗദിയിൽ ചെലവഴിച്ച തുകയിലും വർധനയുണ്ട്. 2500 കോടി റിയാലാണ് മൂന്നാം പാദത്തിൽ ചെലവിട്ടത്. മുൻവർഷത്തെ ഇതേ കാലയളവിനെക്കാൾ 27.3% വർധന.

English Summary:

62 lakh Umrah pilgrims visited Makkah in the third quarter of this year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com