പുതുവർഷ ആശംസകൾ നേർന്ന് ഖത്തർ ഭരണാധികാരികൾ
Mail This Article
ദോഹ ∙ പുതുവർഷത്തോടനുബന്ധിച്ച് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി സൗഹൃദ രാജ്യങ്ങളിലെ ഭരണാധികാരികൾക്ക് പുതുവത്സരാശംസകൾ നേർന്നു.
ഭരണാധികാരികൾക്ക് നല്ല ആരോഗ്യവും സന്തോഷവും ജനങ്ങൾക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെയെന്ന് അമീർ ആശംസിച്ചു. ഖത്തർ ഡപ്യൂട്ടി അമീർ ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽതാനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി എന്നിവരും പുതുവത്സരാശംസകൾ നേർന്നു.
ഖത്തറിൽ പുതുവത്സരാഘോഷത്തിന്റെ കേന്ദ്രം ലുസൈൽ ബോളിവാർഡാണ്. ഡ്രോൺ ഷോ, ലൈറ്റ് ഷോ, ഡിജെ എന്നിവ ഉൾപ്പെടെയുള്ള പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. പുതുവത്സരം പിറക്കുന്ന ഇന്ന് രാത്രി 12 മണിക്ക് ആകാശത്ത് വെടിക്കെട്ട് ഉണ്ടാകും.
ആയിരക്കണക്കിന് ആളുകൾ ആഘോഷം കാണാൻ ലുസൈൽ ബോളിവാഡിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ പഞ്ചനക്ഷത്ര ഹോട്ടലുകളിലും റിസോർട്ടുകളിലും സംഗീത പരിപാടികളും ഒരുക്കിയിട്ടുണ്ട്.