മൻമോഹൻ സിങ്ങിനോടുള്ള ആദരസൂചകമായി അനുശോചന യോഗം നടത്തി
Mail This Article
ദോഹ ∙ ഇന്ത്യൻ കൾച്ചറൽ സെന്‍റർ, ഇന്ത്യൻ എംബസിയുടെ കീഴിലുള്ള മറ്റ് ഉന്നത സ്ഥാപനങ്ങളുമായി സഹകരിച്ച് അന്തരിച്ച മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിനോടുള്ള ആദരസൂചകമായി അനുശോചന യോഗം നടത്തി.
ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ, ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ.വൈഭവ് തണ്ടാലെ എന്നിവർ യോഗത്തിൽ പങ്കെടുത്തു.ഇന്ത്യയുടെ വളർച്ചാ ചരിത്രത്തിൽ ഡോ.സിങ് നൽകിയ സംഭാവനകളെ അംബാസിഡർ വിപുൽ എടുത്തുപറഞ്ഞു. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കിട്ട സന്ദേശത്തിൽ നിന്നുള്ള ഒരു ഭാഗം അദ്ദേഹം വായിക്കുകയും ചെയ്തു.
ഐസിസി പ്രസിഡന്‍റ് എ.പി.മണികണ്ഠൻ, ഐസിബിഎഫ് പ്രസിഡന്‍റ് ഷാനവാസ് ബാവ, ഐഎസ്‌സി ജനറൽ സെക്രട്ടറി നിഹാദ് അലി, ഐബിപിസി പ്രസിഡന്‍റ് താഹ മുഹമ്മദ്, ഐബിപിസി വൈസ് പ്രസിഡന്‍റ് അബ്ദുൾ സത്താർ, ഡോ.മോഹൻ തോമസ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി .
ശന്തനു ദേശ്പാണ്ഡെ യോഗനടപടികൾ നിയന്ത്രിച്ചു. ഐസിസി സെക്രട്ടറി എബ്രഹാം ജോസഫ് നന്ദിപറഞ്ഞു. ഐസിസിയുടെ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഉപദേശക സമിതി അംഗങ്ങൾ, വിവിധ പ്രവാസി സംഘടന നേതാക്കൾ, നിരവധി ഇന്ത്യൻ പ്രവാസികൾ ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുത്തു.