പ്രവാസികൾക്ക് പരമാവധി ആനുകൂല്യങ്ങൾ; ദുബായിൽ പൊതുമാപ്പ് ഉപയോഗപ്പെടുത്തി 15,000 ഇന്ത്യക്കാർ
Mail This Article
×
ദുബായ് ∙ നാലു മാസം നീണ്ട യുഎഇ പൊതുമാപ്പ് ദുബായിൽ 15,000ത്തോളം ഇന്ത്യക്കാർ പ്രയോജനപ്പെടുത്തിയതായി ഇന്ത്യൻ കോൺസുലേറ്റ്. ഡിസംബർ 31ന് അവസാനിച്ച പൊതുമാപ്പ് വിജയിപ്പിക്കുന്നതിൽ ഇന്ത്യൻ കോൺസുലേറ്റും സുപ്രധാന പങ്കുവഹിച്ചു.
കോൺസുലേറ്റിലെയും അവീറിലെയും ഫെസിലിറ്റേഷൻ സെന്ററുകൾ വഴി പ്രവാസികൾക്ക് പരമാവധി ആനുകൂല്യങ്ങൾ ലഭ്യമാക്കിയതായും അറിയിച്ചു. 2,117 പാസ്പോർട്ടുകളും 3589 എമർജൻസി സർട്ടിഫിക്കറ്റുകളും (ഔട്ട്പാസ്) വിതരണം ചെയ്തു. 3700ലേറെ എക്സിറ്റ് പെർമിറ്റുകൾ ലഭ്യമാക്കുന്നതിനുള്ള സഹായവും കോൺസുലേറ്റ് നൽകി.
English Summary:
Indian Consulate stated that about 15,000 Indians have benefited from the UAE amnesty
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.