അറേബ്യന്‍ ഗള്‍ഫ് കപ്പ്: ബഹ്റൈന്‍ -ഒമാന്‍ ഫൈനല്‍ ഇന്ന്
Mail This Article
കുവൈത്ത് സിറ്റി ∙ 26-ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ബഹ്റൈന്‍ - ഒമാന്‍ മത്സരം ഇന്ന് നടക്കും. അര്‍ദിയായിലെ ജാബെര്‍ അല്‍ അഹമദ് ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തിലാണ് മത്സരം.
വൈകിട്ട് 7ന് തുടങ്ങുന്ന സമാപന ചടങ്ങുകള്‍ക്ക് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബാഹ്, കിരീടാവകാശി ഷെയ്ഖ് സബഹ് ഖാലീദ് അല്‍ ഹമദ് അല്‍ സബാഹ് എന്നിവര്‍ സംബന്ധിക്കും. ഗള്‍ഫ് കപ്പിന്റെ ഉദ്ഘാടന മത്സര വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മേദിയായിരുന്നു മുഖ്യാതിഥി. സമാപന സമ്മേളനത്തില്‍ ഗള്‍ഫ് ഫുട്‌ബോള്‍ ഇതിഹാസ താരങ്ങളെ ആദരിക്കും.
ചെവ്വാഴ്ചയായിരുന്നു രണ്ട് സെമി ഫൈനല്‍ മത്സരങ്ങള്‍. ആദ്യ സെമിഫൈനലില്‍ ഒമാനാണ് വിജയിച്ചത്. സൗദി അറേബ്യയെ 2-1 എന്ന ഗോള്‍ നിലയിലാണ് പരാജയപ്പെടുത്തിയത്. രാത്രിയില്‍ നടന്ന രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ആതിഥേയരായ കുവൈത്തിനെ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ബഹ്റൈന്‍ ഫൈനലില്‍ ഇടം നേടിയത്. 75-ാം മിനിറ്റില്‍ മുഹമദ് മെഹൂന്‍ ആണ് ബഹ്റൈൻ വേണ്ടി ഗോള്‍ നേടിയത്. ഒമാന്‍ രണ്ട് തവണ കപ്പ് നേടിയിട്ടുണ്ട്. ബഹ്റൈന്‍ ഒരു തവണ മാത്രമാണ് അറേബ്യന്‍ ഗള്‍ഫ് ചാംപ്യന്‍ഷിപ്പ് കരസ്ഥമാക്കിയിട്ടുള്ളത്.