ADVERTISEMENT

മനാമ ∙ കാനം രാജേന്ദ്രന്റെ ഒന്നാം ചരമ വാർഷിക അനുസ്മരണം ബഹ്‌റൈൻ നവകേരള നടത്തി. മുന്നണി സംവിധാനത്തിൽ പ്രവർത്തിക്കുമ്പോഴും നിലപാടുകളിൽ വെള്ളം ചേർക്കാതെ ജനപക്ഷത്തു നിന്ന് സംസാരിച്ചിരുന്ന നേതാവായിരുന്നു അദ്ദേഹമെന്ന് മുഖ്യ പ്രഭാഷകൻ ബഹ്‌റൈൻ നവകേരള കോർഡിനേഷൻ സെക്രട്ടറിയും ലോകകേരള സഭ അംഗവുമായ ഷാജി മൂതല പറഞ്ഞു. 

നവകേരള കോർഡിനേഷൻ കമ്മിറ്റി അംഗങ്ങൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. ബഹ്‌റൈൻ നവകേരള പ്രസിഡന്റ്‌ എൻ.കെ.ജയന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മനാമ മേഖല രക്ഷാധികാരി അസീസ് ഏഴംകുളം സ്വാഗതവും ട്രഷറർ അജിത്ത് ഖാൻ നന്ദിയും പറഞ്ഞു.

English Summary:

Bahrain Navakerala Codolences on Demise of Kanam Rajendran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com