ADVERTISEMENT

മസ്‌കത്ത് ∙ ഒമാനില്‍ ഷറ്റിന്‍ ബ്രാൻഡിന്റെ കുപ്പിവെള്ളം ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി സെന്റര്‍ (എഫ് എസ് ക്യൂ സി) ഉത്തരവിറക്കി. പ്രാദേശിക വിപണിയില്‍ നിന്ന് ഉൽപന്നം പിന്‍വലിക്കാന്‍ സൗദി അറേബ്യ ഉത്തരവിട്ടതിനെത്തുടര്‍ന്നതിന് പിന്നാലെയാണ് നടപടി.

വെള്ളം അണുവിമുക്തമാക്കുമ്പോള്‍ ഉണ്ടാകുന്ന  ബ്രോമേറ്റ് എന്ന രാസവസ്തു അമിത അളവില്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ് എഫ് ഡി എ) ഉൽപന്നം പിന്‍വലിക്കാന്‍ ഉത്തരവിട്ടത്. സൗദിയിലെ യനൂബി നജ്ദ് മാനുഫാക്ചറിങ് കമ്പനിയാണ് ഷറ്റിന്‍ കുപ്പിവെള്ളം നിര്‍മിച്ചിരുന്നത്. ഒമാന്‍ വിപണിയില്‍ നിന്ന് ഇവ പൂര്‍ണമായും നീക്കം ചെയ്യും.

English Summary:

Oman bans import of ‘Shtine’ bottled water over health concerns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com