ADVERTISEMENT

ദോഹ ∙ പ്രവാസികൾക്ക് ജീവിക്കാൻ മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച സുരക്ഷിത രാജ്യമെന്ന മുൻനിര സ്ഥാനം ഖത്തറിന്. ആഗോള തലത്തിൽ എട്ടാമതും. കുറ്റകൃത്യ നിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങൾക്കിടയിൽ രണ്ടാം സ്ഥാനവും  ഖത്തറിന് ആണ്–16.0 ആണ് സ്കോർ. 

അടുത്തിടെ എക്സ്പാട്രിയേറ്റ് ഗ്രൂപ്പ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് മിഡിൽ ഈസ്റ്റിലെ സുരക്ഷിത രാജ്യങ്ങളുടെ മുൻനിരയിൽ ഖത്തർ ഇടം നേടിയത്. 128 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. ആഗോള സമാധാന സൂചിക വിലയിരുത്തിയാണ് രാജ്യങ്ങളിലെ രാഷ്ട്രീയ സ്ഥിരത, കലാപ സാധ്യത, കുറ്റകൃത്യ നിരക്ക്, പ്രകൃതി ദുരന്ത സാധ്യത എന്നീ ഘടകങ്ങൾ പരിശോധിച്ചത്. പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയവയിൽ യൂറോപ്പിന് പുറത്തുള്ള ഏക രാജ്യം ഖത്തർ ആണ്.  13–ാം സ്ഥാനത്ത് ബഹ്റൈൻ,  15–ാം സ്ഥാനത്ത് കുവൈത്ത്, 24–ാമത് ഒമാന്‌, 30–ാമത് യുഎഇ, 54–ാമത് സൗദി എന്നിങ്ങനെയാണ് ജിസിസി റാങ്കിങ്ങ്.

 രാജ്യത്തിന്റെ കർശന നിയമങ്ങളും വ്യവസ്ഥകൾ നടപ്പാക്കുന്നതിലെ കാർക്കശ്യവുമാണ് കുറ്റകൃത്യങ്ങൾ,മോഷണം എന്നിവ കുറയാൻ ഖത്തറിന് സഹായകമാകുന്നത്. രാഷ്ട്രീയ സ്ഥിരതയും രാജ്യത്തിന്റെ സുരക്ഷിതത്വം ഉയരുന്നതിന്റെ ഘടകങ്ങളിലൊന്നാണ്.

രാഷ്ട്രീയ അസ്വാരസ്യങ്ങൾ ഇല്ലാത്ത രാജ്യമെന്നതു മാത്രമല്ല സാമ്പത്തിക വികസനം, മികച്ച നയതന്ത്ര നയം എന്നിവയിലൂടെയും പ്രവാസികൾക്ക് ജീവിക്കാൻ അനുയോജ്യമായ അന്തരീക്ഷമാണ് ഖത്തർ പ്രദാനം ചെയ്യുന്നത്. ഭൂകമ്പം, വെള്ളപ്പൊക്കം, കൊടുങ്കാറ്റ് തുടങ്ങിയ അപകടസാധ്യതകളില്ലാത്ത രാജ്യമാണെങ്കിലും അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ പൊതുജന സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചാണ് രാജ്യത്തിന്റെ പ്രവർത്തനം. ഇവയെല്ലാമാണ് പ്രവാസികൾക്ക് സുരക്ഷിത രാജ്യമാണ് ഖത്തറെന്ന വിലയിരുത്തൽ. 

English Summary:

Qatar is the safest country for expats to live

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com