ADVERTISEMENT

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ സ്വദേശി യുവാവ് അബ്ദുല്‍ അസീസ് അല്‍സഅ്തരിയെ കൊലപ്പെടുത്തിയ കേസിൽ രാജകുടുംബാംഗത്തിന് വിചാരണ കോടതി വിധിച്ച ശിക്ഷ രാജ്യത്തെ പരമോന്നത കോടതി ശരിവെച്ചു.

സ്വന്തം വീടിനു മുന്നില്‍ വെച്ച് യന്ത്രത്തോക്ക് ഉപയോഗിച്ച് വെടിവെച്ചു കൊലപ്പെടുത്തിയ ഷെയ്ഖ് സ്വബാഹ് സാലിം അല്‍സ്വബാഹിനാണ് കോടതി വധശിക്ഷ വിധിച്ചത്. വിചാരണ കോടതി വിധിച്ച വധശിക്ഷ നേരത്തെ അപ്പീല്‍ കോടതി ശരിവെച്ചിരുന്നു. 

കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. സ്വന്തം വീടിനു മുന്നില്‍ വെച്ച് അബ്ദുല്‍ അസീസ് അല്‍സഅ്തരിയെ പ്രതി യന്ത്രത്തോക്ക് ഉപയോഗിച്ച് വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. യുവാവിന് പന്ത്രണ്ടു തവണ വെടിയേറ്റിരുന്നു. തിരിച്ചറിയപ്പെടാതിരിക്കാന്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയാണ് പ്രതി കുറ്റകൃത്യം നടത്തിയത്.

കൃത്യത്തിനു ശേഷം പ്രതി സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെടുകയും ചെയ്തു. എന്നാല്‍, വൈകാതെ പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാനും കൃത്യത്തിന് ഉപയോഗിച്ച തോക്ക് കസ്റ്റഡിയിലെടുക്കാനും സുരക്ഷാ വകുപ്പുകള്‍ക്ക് സാധിച്ചു. അന്വേഷണം പൂര്‍ത്തിയാക്കിയ സുരക്ഷാ വകുപ്പുകള്‍ നിയമ നടപടികള്‍ക്ക് കേസ് പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.

English Summary:

Kuwait’s Court of Cassation has Upheld the Death Sentence of a Member of the Ruling Family for the Murder of Kuwaiti Citizen Abdulaziz Al-Zaatari

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com